ഋഷഭ് പന്തിനെയും യശസ്വി ജയ്സ്വാളിനെയും പ്രശംസിച്ച് മുൻ ഇന്ത്യൻ സ്പിന്നറും ചീഫ് സെലക്ടറുമായ പ്രഗ്യാൻ ഓജ. രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും അഭാവം നികത്താൻ പന്തിനും ജയ്സ്വാളിനും സാധിക്കുമെന്ന് ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ഓജ അഭിപ്രായപ്പെട്ടു.
ടെസ്റ്റ് ക്രിക്കറ്റിലൂടെയാണ് ഒരു കളിക്കാരന്റെ കളി മികവും പക്വതയും വർദ്ധിക്കുന്നത്. ഐ.പി.എല്ലിൽ പന്ത് തന്റെ മാച്ച് വിന്നിംഗ് ശേഷി നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. വരുന്ന ഒന്നും രണ്ടും വർഷത്തിനുള്ളിൽ കൂടുതൽ മികച്ച പ്രകടനങ്ങളിലൂടെ ടീം ഇന്ത്യയെ മുന്നോട്ട് നയിക്കാൻ പന്തിന് സാധിക്കുമെന്നും ഇത്തരം പ്രതിഭകളെ നാം എപ്പോഴും പിന്തുണയ്ക്കണമെന്നും ഓജ കൂട്ടിച്ചേർത്തു.
പന്തിന്റെ ഉള്ളിലെ ആ കൊച്ചു തിരിനാളം വൻ തീജ്വാലയായി മാറാൻ അധികം സമയം വേണ്ടെന്നും അത് സംഭവിച്ചാൽ അദ്ദേഹത്തിന് പകരം വെക്കാൻ മറ്റൊരു കളിക്കാരൻ ഉണ്ടാകില്ലെന്നും ഓജ പറഞ്ഞു. അതേസമയം ഓജ, ചീഫ് സെലെക്ടർ ആയി വരുന്നതോടെ പന്തിന്റെ ജാതകം മാറും എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
അതേസമയം ഓജയുടെ ഗുഡ്ബുക്കിൽ ഇല്ലാത്ത മേൽപ്പറഞ്ഞ രണ്ട് താരങ്ങളുമായി മത്സരിക്കുന്ന സഞ്ജു സാംസൺ വളരെയധികം സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടാനുള്ള സാധ്യതയും കൂടുതലാണ്.












