തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കണക്ക് ഉയരുമെന്ന് തന്നെയാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇന്നലെ വീണ്ടും സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6000 കടന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നതിന്റെ തെളിവായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി പത്തിന് മുകളിലെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളില്‍ പോയി. ഇന്നലെ 10.49 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗികളുടെ എണ്ണം ഉയര്‍ന്നാലും മരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. വരും ദിവസങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് വിലയിരുത്തല്‍. കോവിഡ് വ്യാപനം കുറഞ്ഞപ്പോഴും, മരണ നിരക്ക് കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്ത്. അതിനാല്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയാലും മരണ നിരക്ക് ഉയരാതെ പിടിച്ചു നിര്ത്തികയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
Discussion about this post