മുംബൈ: കോവിഡ് മഹാമാരി കാലത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെ അഭിനന്ദിച്ച് വ്യവസായ പ്രമുഖന് രത്തന്‍ ടാറ്റ രംഗത്ത്. വ്യവസായ സംഘടനയായ അസ്സോച്ചതിന്റെ ഫൗണ്ടേഷന് വീക്ക് 2020 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരിയുടെ ദുഷ്കരമായ സമയത്ത് രാജ്യത്തിനെ നയിച്ചതിന് ഞാന്‍ പ്രധാനമന്ത്രിയോട് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ കാലഘട്ടത്തില്‍ മുന്‍നിരയില്‍ നിന്നുകൊണ്ട് നമ്മെ നയിച്ചു അദ്ദേഹത്തെ ഏറെ ബഹുമാനപൂര്‍വ്വം മാത്രമേ എനിക്ക് ഓര്‍ക്കാന്‍ കഴിയൂ. അദ്ദേഹം ആപത്തില്‍ സംഭ്രാന്തനാവുകയോ ഓടിയൊളിക്കുകയോ ചെയ്തില്ല. മുന്നില്‍ നിന്നുകൊണ്ട് രാജ്യത്തെ നയിച്ചു.
മോദിയുടെ പ്രയത്നങ്ങള്‍ പ്രദര്‍ശന വൈദഗ്ദ്ധ്യത്തിനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയാണ് നിങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു, കുറച്ചു നേരം രാജ്യത്തെ ജനങ്ങളോട് ലൈറ്റുകള്‍ ഓഫ് ചെയ്യാന്‍ ആഹ്വാനമേകി പക്ഷെ അതൊന്നും തന്നെ പ്രകടനമായിരുന്നില്ല. അതെല്ലാം രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കുവാനുള്ളതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തെ വ്യവസായ മേഖല തിരിച്ചുവരികയാണ്. അതിന്റെ ഫലങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post