അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ് ക്ഷേത്രത്തിന്റെ സ്തൂപങ്ങള്‍ സ്വര്‍ണംപൂശിയ 1400 കലശങ്ങള്‍ കൊണ്ട് അലങ്കരിക്കും. 500 പേര്‍ ഇതിനായി സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്നതായും അടുത്തവര്‍ഷം അവസാനത്തോടെ സ്വര്‍ണകലശങ്ങള്‍ പൂര്‍ത്തിയാവുമെന്നും ട്രസ്റ്റ് അംഗമായ പി.കെ.ലാഹരി പറഞ്ഞു.
കോവിഡ് മൂലം ക്ഷേത്രത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറഞ്ഞിരുന്നു. കോവിഡിനു മുന്‍പ് ലോകമെമ്പാടും നിന്നായി ആയിരക്കണക്കിനുപേരാണ് ദിവസവും സന്ദർശനത്തിന് എത്തിയിരുന്നത്.
Discussion about this post