ഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷകസമരം തുടരുന്നതിനിടെ കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലിനെ പിന്തുണച്ച് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ രംഗത്ത്. ഭാഗ്പതിലെ കര്‍ഷകര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി ചര്‍ച്ച നടത്തി. കിസാന്‍ മസ്ദൂര്‍ സംഘ് അംഗങ്ങളാണ് കാര്‍ഷിക ബില്ലിനെ അനുകൂലിച്ച് കൃഷിമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ചര്‍ച്ചയില്‍ കാര്‍ഷിക ബില്ലിനെ പിന്തുണച്ചുകൊണ്ട് ഭാഗ്പതിലെ കര്‍ഷകര്‍ കൃഷിമന്ത്രിയ്ക്ക് കത്ത് കൈമാറി.
ഒരു കാരണവശാലും കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കരുതെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഭേദഗതികള്‍ പോലും വരുത്തരുതെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടെന്ന് നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
Discussion about this post