ലഖ്നൗ: ഹിന്ദുമതം സ്വീകരിച്ച മുസ്ലീം യുവാവിന് വധഭീഷണി. ജീവന് ഭീഷണിയുണ്ടെന്ന യുവാവിന്റെ പരാതിയെ തുടർന്ന് സുരക്ഷയൊരുക്കി ഉത്തർ പ്രദേശ് പൊലീസ്. അലിഗഢ് സ്വദേശി കരംവീര്‍ എന്ന യുവാവാണ് സുരക്ഷ തേടി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഖാസിം എന്നായിരുന്നു പഴയ പേര്.
മതം മാറ്റത്തിന് ശേഷം തനിക്കും കുടുംബത്തിനും ഫോണിലൂടെ ഭീഷണിയുണ്ടായെന്നും പൊലീസ് സുരക്ഷ വേണമെന്നും യുവാവ് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി അലിഗഢ് പൊലീസ് അറിയിച്ചു. ഡിസംബര്‍ 20നാണ് യുവാവും മക്കളും ഹിന്ദു മതം സ്വീകരിച്ചത്.
ഏഴ് വർഷം മുൻപ് അനിത എന്ന ഹിന്ദു യുവതിയെ ഇദ്ദേഹം വിവാഹം കഴിച്ചിരുന്നു. ഭർത്താവ് മതം മാറിയതിന് ശേഷം ഭീഷണി നിലനിൽക്കുന്നുവെന്ന് യുവതിയും പരാതിപ്പെട്ടു. വിവാഹത്തിന് ശേഷം എല്ലാവരും ഹിന്ദുമതാചാര പ്രകാരമാണ് ജീവിക്കുന്നതെന്നും ഇവർ പറയുന്നു.
Discussion about this post