ലണ്ടൻ: 2030-ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയെ ആയി മാറും എന്ന് ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്ര സംഘടന. ലണ്ടനിലെ സാമ്പത്തിക ശാസ്ത്ര-വ്യവസായ ഗവേഷകരായ സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് ആണ് ഈ കണ്ടെത്തൽ പ്രസിദ്ധപ്പെടുത്തിയത്.
ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്-ഇക്കണോമിക്സ് അനലിസ്റ്റുകളിൽ ഒന്നാണ് സി.ഇ.ബി. ആർ. 2025-ൽ, സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ ബ്രിട്ടനെ മറികടക്കുമെന്നാണ് ഇവരുടെ ആദ്യ പ്രവചനം. നേരത്തെ ബ്രിട്ടന്റെ റെക്കോർഡ് മറികടന്ന ഇന്ത്യ, കോവിഡിനെ തുടർന്ന് താഴോട്ടു പതിക്കുകയായിരുന്നു. എന്നാൽ, 2025-ൽ, ഇന്ത്യ ബ്രിട്ടനെ കവച്ച് വെയ്ക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
2027-ൽ, ജിഡിപി അടിസ്ഥാനത്തിലുള്ള വളർച്ചയിൽ ഇന്ത്യ ജർമ്മനിയെയും കടത്തിവെട്ടുമെന്ന് പ്രവചിച്ച സി.ഇ.ബി.ആർ, 2030 ഓടെ ജപ്പാനെയും കവച്ചു വയ്ക്കുമെന്നും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും പ്രവചിക്കുന്നു.
Discussion about this post