ന്യൂഡൽഹി: ഖത്തർ സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഇന്ന് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം. രണ്ടു ദിവസം നീണ്ടു നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ ഖത്തർ പര്യടനം.
ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനിയുമായി ജയശങ്കർ ചർച്ച നടത്തും.വിദേശകാര്യ മന്ത്രിയായ ശേഷം ജയശങ്കറിന്റെ ആദ്യ ഖത്തർ സന്ദർശനമാണിത്. ഉഭയകക്ഷി ബന്ധങ്ങളിലും സമാന താല്പര്യമുള്ള പ്രദേശിക അന്താരാഷ്ട്ര വിഷയങ്ങളിലും ഇരുവരും ആഴത്തിൽ ചർച്ച നടത്തും.
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഇന്ത്യക്കാരുടെ കാര്യത്തിൽ എടുത്ത കരുതലിന് ജയശങ്കർ ഖത്തർ വിദേശകാര്യമന്ത്രിയോട് നന്ദി രേഖപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Discussion about this post