കോഴിക്കോട്: കൊവിഡ് മഹാമാരിയെ നേരിടാന്‍ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കിയത് ഇന്ത്യയെയാണെന്ന് ആര്.എസ്.എസ് സര്‍സംഘ്ചാലക് ഡോ.മോഹന്‍ ഭഗവത്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങളിലാണ് ഭാരതീയ മാതൃക ലോക രാജ്യങ്ങള്‍ പിന്തുടര്ന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ധര്‍മ്മാധിഷ്ഠിതമായ ജീവിതരീതി ലോകമാകെ ഉരുത്തിരിയേണ്ടതുണ്ടെന്നും മോഹന്‍ ഭഗവത് പറഞ്ഞു. കോഴിക്കോട് കേസരി മാദ്ധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഇന്നത്തെ വിവിധ പരിപാടികള്‍ക്ക് ശേഷം നാളെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. 31ന് ഇ.ശ്രീധരന്, കൊളത്തൂര്‍ ആശ്രമ മഠാധിപതി സ്വാമി ചിദാനന്തപുരി എന്നിവരുമായും സംസ്ഥാനത്തെ ആര്.എസ്.എസ് നേതാക്കന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി 31ന് വൈകുന്നേരം തന്നെ മുംബൈയിലേക്ക് മടങ്ങും.
Discussion about this post