പത്തനംതിട്ട: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പത്തനംതിട്ടയിൽ നടുറോഡിൽ ഡി വൈ എഫ് ഐയുടെ ഡിജെ പാർട്ടി. പത്തനംതിട്ട നഗരസഭയിൽ എൽഡിഎഫ് ഭരണം നേടിയതിന്റെ വിജയാഹ്ളാദ പ്രകടനമാണ് അതിരു വിട്ടത്. മുന്നോറോളം ഡി വൈ എഫ് ഐ പ്രവർത്തകരാണ് ആഘോഷത്തിൽ പങ്കെടുത്തത്.
രാത്രി ഏഴ് മണിക്ക് ആരംഭിച്ച പരിപാടി ഒൻപത് മണി വരെ നീണ്ടു. രാജ്യത്ത് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോഴാണ് ഭരണകക്ഷിയുടെ യുവജന വിഭാഗത്തിന്റെ നിരുത്തരവാദപരമായ പെരുമാറ്റം.
അതേസമയം സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധയിൽ രണ്ടാം സ്ഥാനത്തുള്ള പത്തനംതിട്ടയിൽ 714 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങൾ പാലിക്കാൻ സർക്കാർ ആവർത്തിച്ച് ആവശ്യപ്പെടുമ്പോഴും കേരളത്തിൽ പലയിടങ്ങളിലും ഇത്തരത്തിലുള്ള പ്രവണതകൾ തുടർക്കഥയാണ്. സംഭവത്തിൽ പൊലീസ് നടപടിയെടുക്കാത്തതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
Discussion about this post