മൈസൂര്‍: കന്നഡ സാഹിത്യകാരനും ഹംപി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന എം.എം കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിനു പിന്നാലെ മറ്റൊകരു സാഹിത്യകാരനും കൂടി വധഭീഷണി. യുക്തിവാദിയും എഴുത്തുകാരനുമായ കെ.എസ് ഭഗവാനാണ് ഭീഷണിക്കത്ത് ലഭിച്ചത്. ”മൂന്നു പേരെ ഞങ്ങള്‍ ഇല്ലാതാക്കി, അടുത്തത് നിങ്ങളുടെ ഊഴമാണ്. പോലീസ് സംരക്ഷണം എത്രയുണ്ടെങ്കിലും നിങ്ങള്‍ക്ക് രക്ഷയില്ല. നിങ്ങളുടെ സമയം അതിക്രമിച്ചു. ദിവസങ്ങള്‍ എണ്ണിക്കോളൂ” എന്നായിരുന്നു കത്തിലെ സന്ദേശം.
ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി. അദ്ദേഹത്തിന്റെ മൈസൂരിലെ വീടിന് പോലീസ് കാവലേര്‍പ്പെടുത്തി. തീവ്രഹിന്ദുത്വ സംഘടനകളുടെ ഭീഷണി നേരിടുന്ന സാഹിത്യകാരനാണ് ഭഗവാന്‍.
ബുധനാഴ്ച വൈകിട്ടാണ് കത്ത് ഭഗവാന്റെ വീട്ടില്‍ ലഭിച്ചത്. ഈ സമയം ഭഗവാന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ കുടുംബാംഗങ്ങളാണ് കത്ത് കൈപ്പറ്റിയത്. ഇംീഷിലാണ് കത്ത് എഴുതിയിരുന്നത്. കത്തു വായിച്ചയുടന്‍ കുടുംബം പോലീസില്‍ പരാതി നല്‍കിയെന്നും കത്ത് പോലീസിന്റെ കൈവശമാണെന്നും ഭഗവാന്‍ പറഞ്ഞു.
ഇതാദ്യമായല്ല തനിക്ക് ഭീഷണി ലഭിക്കുന്നത്. ഇതിലൊന്നും തനിക്ക് പേടിയില്ല. ഇത്തരം ഭീഷണികള്‍ക്കൊന്നും തന്നെ തടഞ്ഞുനിര്‍ത്താനാവില്ല. കത്തിനെ താന്‍ പൂര്‍ണ്ണമായും അവഗണിക്കുന്നു. തന്റെ ലേഖനങ്ങളിലെ ഒരു പേജുപോലും അവര്‍ വായിച്ചിരിക്കാനിടയില്ല. സ്വന്തം ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ ലേഖനങ്ങള്‍. അവര്‍ക്ക് അതില്‍ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ മാന്യമായ മാര്‍ഗത്തില്‍ എതിര്‍ക്കാമെന്നും ഭഗവാന്‍ ചൂണ്ടിക്കാട്ടി.
മൈസൂരില്‍ ഫെബ്രുവരിയില്‍ നടന്ന ഒരു പരിപാടിയില്‍ ഭഗവത് ഗീതയെ അവമതിച്ചു സംസാരിച്ചുവെന്ന് ആരോപിച്ച് ഭഗവാനെതിരെ തീവ്രനിലപാടുള്ള ചില സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. കത്തിന്റെ ഉറവിടം പരിശോധിച്ചുവരികയാണെന്ന് ഐ.ജി ബി.കെ സിംഗ് പറഞ്ഞു.
ഓഗസ്റ്റ് 30ന് ഉത്തര കര്‍ണാടകയിലെ ധര്‍വാദിലെ വസതിയില്‍ വച്ചാണ് കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചത്.
Discussion about this post