Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കാണാതായ ജെസ്നയെ കുടുക്കിയത് ലവ് ജിഹാദോ? ജെസ്‌ന മംഗലാപുരത്തെ ഒരു ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

ജെസ്ന മരിയ ജെയിംസ് ജീവിച്ചിരിപ്പില്ലെങ്കില്‍ പോലീസ് ആ കേസ് ഫയല്‍ എന്നേ മടക്കിയേനേ.

by Brave India Desk
Jan 2, 2021, 02:42 pm IST
in Kerala, News, India
Share on Facebook
Tweet
WhatsApp
Telegram

ഏറെ വിവാദമുണ്ടാക്കിയ ജെസ്നയുടെ തിരോധാനത്തിൽ നിർണ്ണായക വിവരങ്ങളുമായി മാധ്യമങ്ങൾ. അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന ഓണ്‍ലൈന്‍ പത്രത്തിലാണ് ഈ റിപ്പോര്‍ട്ടുള്ളത്. എന്നാല്‍ പൊലീസ് ഇതിന് ഒരു സ്ഥിരീകരണവും നല്‍കുന്നില്ലെന്നതാണ് വസ്തുത. വിവരത്തെ കുറിച്ച്‌ അറിയില്ലെന്നും പറയുന്നു. എന്നാൽ ജെസ്‌ന ജീവനോടെയുണ്ടെന്ന് തന്നെയാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ ടോമിന്‍ തച്ചങ്കരിയും കെജി സൈമണും പറയാതെ പറഞ്ഞത് . ജെസ്ന മരിയ ജെയിംസ് ജീവിച്ചിരിപ്പില്ലെങ്കില്‍ പോലീസ് ആ കേസ് ഫയല്‍ എന്നേ മടക്കിയേനേ. ജസ്‌നയിലേക്കു പോലീസ് എത്തിച്ചേരുമ്പോഴാണ് കോവിഡ് വിലങ്ങായി മാറിയതെന്നും ഉടന്‍ ആശ്വാസകരമായ വിവരം പുറത്തുവരുമെന്ന് ഇവര്‍ സൂചിപ്പിച്ചിരുന്നു.

മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയുടെ തിരോധാനത്തിന്റെ ചുരുളുകള്‍ ഉടന്‍ അഴിയുമെന്ന് പത്തനംതിട്ട പൊലീസ് മേധാവി സ്ഥാനം ഒഴിഞ്ഞ കെ.ജി. സൈമണ്‍ വ്യക്തമാക്കിയിരുന്നു. നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു എന്നും നിര്‍ണ്ണായകമായ ചില മൊഴികള്‍ പൊലീസ് ശേഖരിച്ചതായും വിരമിക്കല്‍ ദിനത്തില്‍ കെ.ജി. സൈമണ്‍ പറഞ്ഞു. ജെസ്നയുടെ തിരോധാനം സംബന്ധിച്ച്‌ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടന്നും തനിക്ക് ഇപ്പോള്‍ എല്ലാം തുറന്നു പറയാന്‍ പറ്റില്ലെന്നും കെ.ജി സൈമണും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, കേസില്‍ നല്ല പുരോഗതിയുണ്ടായപ്പോഴാണ് കോവിഡ് വന്നതും ലോക്ക്ഡൗണ്‍ സംഭവിച്ചതും.

Stories you may like

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

അതിനാലാണ് കേസന്വേഷണം പലപ്പോഴും തടസ്സപ്പെട്ടതെന്നും കെ ജി സൈമണ്‍ പറഞ്ഞു. ജസ്‌ന ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച്‌ താനിപ്പോഴൊന്നും പറയുന്നില്ല എന്നായിരുന്നു കെ ജി സൈമണിന്റെ മറുപടി. തനിക്കതേക്കുറിച്ച്‌ ഒന്നും ഇപ്പോള്‍ പറയാനാകില്ല. കേസിന്റെ രഹസ്യസ്വഭാവം പരിഗണിച്ച്‌ വളരെയധികം കാര്യങ്ങള്‍ തുറന്ന് പറയുന്നതിന് പരിമിതികളുണ്ട്. പക്ഷേ, കേസുമായി ബന്ധപ്പെട്ട് എല്ലാ പിന്നാമ്പുറവിവരങ്ങളും ശേഖരിച്ചുകഴിഞ്ഞതായും കെ ജി സൈമണ്‍ വ്യക്തമാക്കി. 2020 ഡിസംബര്‍ 31 ന് സൈമണ്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുകയും ചെയ്തു-അമേരിക്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 2017 ജൂണില്‍ ന്യൂമോണിയ ബാധിച്ച ജെസ്‌നയുടെ അമ്മ മരണമടഞ്ഞു.

അമ്മയുടെ മരണമുണ്ടാക്കിയ ആഘാതത്തിനു പിന്നാലെയാണോ ഇത്തരമൊരു നീക്കമുണ്ടാക്കിയതെന്നും പോലീസ് സംശയിച്ചു. ഒളിച്ചോട്ടമോ തട്ടിക്കൊണ്ടുപോകലോ തുടങ്ങിയ തലത്തിലേക്കും അന്വേഷണം നീങ്ങി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജെസ്ന അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു. അതിനാല്‍ അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതായ ദിവസം ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്ന് രാവിലെ ജെസ്ന വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്.

രാവിലെ 9-ത് മണിയോടെ പിതാവ് ജെയിംസ് ഓഫീസിലേക്കും പിന്നീട് സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളേജിലേക്കും പോയി. ഇതിനുശേഷം ആന്റിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്ന സ്വന്തം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ഒരു ഓട്ടോയില്‍ കയറിയാണ് ജെസ്ന മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. തുടര്‍ന്ന് ബസില്‍ കയറി എരുമേലിയില്‍ എത്തി. എന്നാല്‍ ഇതിനുശേഷം എന്തു സംഭവിച്ചുവെന്ന കാര്യത്തില്‍ പൊലീസ് സംഘത്തിന് ഒരു വ്യക്തതയുമില്ലായിരുന്നു. മൊബൈല്‍ ഫോണോ പണമോ ഒന്നും എടുക്കാതെയാണ് ജെസ്ന വീട്ടില്‍ നിന്ന് പോയത്.

മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ അന്നു രാവിലെ 11 മണിയോടെ ജെസ്‌നയോടു സാമ്യമുള്ള യുവതിയെ തല ഭാഗികമായി മറച്ച നിലയില്‍ നഗരത്തിലെ സിസിടിവി കാമറയില്‍ കണ്ടെങ്കിലും അത് ജെസ്‌നയല്ലെന്ന് തീര്‍ച്ചയായിക്കിയിരുന്നു. മൂന്നു വര്‍ഷമായി ജെസ്‌നയ്ക്കായുള്ള തെരച്ചില്‍ കേരളത്തിലും പുറത്തും തുടരുകയാണ്. കണ്ടെത്താനായാല്‍ ഇന്ന് ജെസ്‌നയ്ക്ക് 23 വയസുണ്ടാകും.കേരളത്തില്‍ മലപ്പുറത്തും കണ്ണൂരിലും ജെസ്‌നയെ പോലീസ് തെരഞ്ഞു. ചെന്നൈ, ബാംഗളൂരു, കുടക്, ഹൈദരാബാദ് തുടങ്ങിയ കേന്ദ്രങ്ങളിലും അന്വേഷണം നടത്തി.

Tags: Jesna mariya missing caseJesna Missing Case
Share15
Tweet
Send
Share

Latest stories from this section

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies