കണ്ണൂര്‍ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സജീവന് ആറളത്തിന് വധഭീഷണി. പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന് ആരോപണം. ഭീഷണിയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സുരക്ഷയെ കരുതി ആഭ്യന്തര വകുപ്പ് രണ്ട് ഗണ്മാന്മാരെ അനുവദിച്ചു. സജീവന് ആറളത്തിനു പിന്നാലെ ആര് എസ് എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരിക്കും വധ ഭീഷണി ഉള്ളതായി സൂചനയുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പ്രമുഖരായ ആര് എസ് എസ് നേതാക്കള്‍ക്ക് നേരെ അപ്രതീക്ഷിതമായ ആക്രമണം അഴിച്ചു വിടാനാണ് പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രധാനിയാണ് സജീവന് ആറളം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് അക്രമി സംഘം സജീവനെ ലക്ഷ്യമിടുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
നേരത്തെ സിപിഎമ്മില്‍ നിന്നും സജീവന് വധ ഭീഷണി ഉണ്ടായിരുന്നു. ആര് എസ് എസ് നേതാക്കളെ ആക്രമിച്ചു നാട്ടില്‍ കലാപം ഉണ്ടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമം എന്നാണ് സൂചന. ആര് എസ് എസ് വിഭാഗ് സഹ കാര്യവാഹ് വി. ശശിധരനാണു ഭീഷണി നേരിടുന്ന മറ്റൊരു നേതാവ്. സിപിഎം കേന്ദ്രങ്ങളില്‍ നിന്നുമാണ് വധ ഭീഷണി. കേന്ദ്രസേനയാണ് ഇദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നത്.
Discussion about this post