കോഴിക്കോട്: സ്കൂള്‍ ഫീസ് അടയ്ക്കാത്ത വിദ്യാര്‍ത്ഥികളെ സ്വകാര്യ സ്കൂള്‍ അധികൃതര്‍ മണിക്കുറോളം പൂട്ടിയിട്ടിയിട്ടതായി ആക്ഷേപം.. കോഴിക്കോട് പുതിയറ ഹില്‍ടോപ്പ് സ്കൂളിലാണ് സംഭവം. സ്കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിലാണ് കുട്ടികളെ പൂട്ടിയിട്ടത്. ഇടുങ്ങിയ മുറികളില്‍ പൂട്ടിയിട്ട കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായി. കുടിക്കാന്‍ ആവശ്യപ്പെട്ടിട്ടും വെള്ളം കൊടുത്തില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അബ്്ദുള് റഹ്മാനെ വിവരം അറിഞ്ഞെത്തിയ പോലിസ് അറസ്റ്റ് ചെയ്തു.
യുകെജി മുതലുള്ള 30 ഓളം കുട്ടികളെയാണ് സ്കൂളില്‍ പൂട്ടിയിട്ടത്. സംഭവം അറിഞ്ഞ രക്ഷിതാക്കള്‍ സ്കൂളിലെത്തിയാണ് കുട്ടികളെ മോചിപ്പിച്ചത് . സ്കൂള്‍ അധികൃതരും രക്ഷിതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുക്കുകയും ചെയ്തു.
ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഫീസ് വര്‍ദ്ധിപ്പിക്കാനും നീക്കം നടന്നത് . ഇതിനെതിരെ രക്ഷിതാക്കള്‍ രംഗത്ത് വന്നിരുന്നു.
എന്നാല്‍ ഫീസടക്കാത്ത കുട്ടികളെ ഒരു മുറിയിലിരുത്തി വിശദീകരണം തേടുകയാണ് ചെയ്ത്. കുട്ടികളെ പൂട്ടിയിട്ടു തുടങ്ങിയ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സ്ക്കൂള് മാനേജ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post