നയാമെ: നൈജര്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ 100ലേറെ പേര് കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ മാലി അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ ശനിയാഴ്ചയായിരുന്നു ആക്രമണം.
നൈജര്‍ പ്രധാനമന്ത്രി ബ്രിഗി റാഫിനിയാണ് ഇക്കാര്യം അറിയിച്ചത്. ഗ്രാമവാസികള്‍ രണ്ടു ഭീകരരെ കൊലപ്പെടുത്തിയതോടെയാണ് ആക്രമണം ആരംഭിച്ചത്.
ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചു. രാജ്യത്തെ രണ്ടാം ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം.
Discussion about this post