തിരുവനന്തപുരം: അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. കാര്യമായ അസുഖങ്ങൾ ഒന്നുമില്ലാതിരുന്ന അനിൽ പനച്ചൂരാന്റെ മരണത്തിൽ ദുരൂഹത നീക്കണമെന്നാണ് കുടുംബാംഗങ്ങളുടെയും ആവശ്യം. കോവിഡ് ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. മൃതദേഹം പോസ്റ്റ് മോർട്ടം നടത്തണമെന്ന് ബന്ധുക്കള്‍ തിങ്കളാഴ്ച രാവിലെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് കായംകുളം പൊലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെടും എന്നാണ് റിപ്പോർട്ട് . ചെട്ടികുളങ്ങര അമ്പലത്തിലേക്ക് പോകുമ്പോൾ വഴിയിൽ തലകറങ്ങി വീണതിനെ തുടർന്ന് തട്ടാരമ്പലത്തിലെ വി എസ് എം ആശുപത്രിയിലാണ് അനിൽ പനച്ചൂരാനെ ആദ്യം എത്തിച്ചത്.
ഇവിടെനിന്നു പിന്നീട് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീടാണ് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ രാത്രി ഏഴരയോടെ എത്തിച്ചത്. തുടർന്ന് ഇവിടെ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 8 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതിനു ശേഷം സംസ്കാരത്തിന്റെ സമയം അറിയിക്കുമെന്നാണ് റിപ്പോർട്ട്. പനച്ചൂരാന്റെ ആകസ്മിക വിയോഗം സ്വദേശമായ കായംകുളം ഞെട്ടലോടെയാണ് ശ്രവിച്ചത്.
read also: അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് കുടുംബത്തിന്റെ ആവശ്യം
19ാം വയസ്സില്‍ ആദ്യ കവിതസമാഹാരമായ ‘സ്പന്ദനങ്ങള്‍’ പ്രസിദ്ധീകരിച്ചിരുന്നു. മൂന്നുരൂപ വില നിശ്ചയിച്ച പുസ്തകം വിറ്റാണ് പലപ്പോഴും വിശപ്പടക്കിയതെന്ന് സുഹൃത്തുക്കളോട് പങ്കുവെച്ചിട്ടുണ്ട്. ‘വലയില്‍ വീണ കിളികള്‍’ ഇതിലെ ആദ്യ കവിതയായിരുന്നു. കായംകുളം പട്ടണത്തിലെ കടത്തിണ്ണകളില്‍ അഭയം കണ്ടെത്തിയിരുന്ന ‘മനോനില തെറ്റിയ അമ്മയും മകളും’ ഇതിവൃത്തമായ ‘രണ്ട് പേേക്കാലങ്ങള്‍’ കവിതയും ശ്രദ്ധേയമായിരുന്നു.
‘ചിറകാര്‍ന്ന മൗനവും ചിരിയിലൊതുങ്ങി’ എന്ന പാട്ട് അന്ധനായ മുഹമ്മദ് യൂസഫ് സംഗീതം നല്‍കിയതിലൂടെയും ശ്രദ്ധേയമായി. വൈലോപ്പള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുള്ള സിനിമയുടെ തയാറെടുപ്പിനിടയിലാണ് മരണം മാടിവിളിക്കുന്നത്.
Discussion about this post