ഡല്‍ഹി: ബ്രിട്ടനിലെ തീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഈ മാസം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ അദ്ദേഹത്തെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. ബ്രിട്ടനില്‍ തീവ്ര കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെയാണ് ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനവും റദ്ദാക്കിയത്. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കേണ്ടി വന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
Discussion about this post