വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനത്തിനിടെ പാർലമെന്റിൽ സംഘർഷം. തുടർന്ന് നടന്ന വെടിവെപ്പിൽ ട്രമ്പ് അനുകൂലിയായ ഒരാൾക്ക് പരിക്കേറ്റു. ഇയാൾ അൽപ്പസമയം മുൻപ് മരിച്ചു.
ഇലക്ടറൽ കോളേജ് വോട്ട് എണ്ണുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ട്രമ്പ് അനുകൂലികളുടെ പ്രതിഷേധത്തിന് കാരണമായത്. ഫലപ്രഖ്യാപനത്തിൽ ക്രമക്കേട് ആരോപിച്ച് ആയിരക്കണക്കിന് ട്രമ്പ് അനുകൂലികൾ ക്യാപിറ്റോളിലേക്ക് മുദ്രാവാക്യങ്ങളുമായി കടന്നു കയറുകയായിരുന്നു. തുടർന്ന് യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാർലമെന്റ് സമ്മേളനത്തിനിടെ ഇത്തരമൊരു സുരക്ഷാവീഴ്ച അമേരിക്കൻ ചരിത്രത്തിൽ ആദ്യമാണ്.
അതേസമയം ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ തയ്യാറല്ലെന്ന് ആവർത്തിച്ച ഡൊണാൾഡ് ട്രമ്പ് പ്രതിഷേധക്കാരോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു. അവസാന നിമിഷം ട്രമ്പിന്റെ നിലപാടുകളോടും വാദഗതികളോടും അനുകൂല നിലപാടാണ് വൈസ് പ്രസിഡന്റ് മൈക് പെൻസ് സ്വീകരിച്ചത് എന്നാണ് വിവരം.
Discussion about this post