Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

തപൻ മിശ്രയ്ക്ക് വിഷം നൽകിയ സംഭവം, ഐ.എസ്.ആര്‍.ഒയില്‍ വിദേശ ചാരനെന്ന് സംശയം : ആരോപണം ഗൗരവമുള്ളതെന്ന് ഐ.എ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍

രണ്ടായിരത്തോളം ശാസ്ത്രജ്ഞരുടെ സുരക്ഷിതത്വത്തിന് എത്രയും വേഗം ഐ.എസ്.ആര്‍.ഒയിലെ കുറ്റക്കാരനെ കണ്ടെത്തണമെന്നും തപന്‍ മിശ്ര ആവശ്യപ്പെട്ടു

by Brave India Desk
Jan 7, 2021, 09:42 am IST
in India
Share on FacebookTweetWhatsAppTelegram

ബെംഗളൂരു: മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് വിഷം നല്‍കി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനിലെ (ഐ.എസ്.ആര്‍.ഒ.) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ തപൻ മിശ്രയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കും ആശങ്കകൾക്കും ഇടനൽകിയിരിക്കുകയാണ്. 2017 മേയ് 23-ന് ഐ.എസ്.ആര്‍.ഒ. ആസ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ മാരകമായ ആര്‍സെനിക് ട്രൈയോക്സൈഡ് നല്‍കുകയായിരുന്നുവെന്നാണ് ഫെയ്സ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.

വിഷബാധയ്ക്ക് ദില്ലി എയിംസില്‍ തേടിയതിന്റെ രേഖകളും മിശ്ര ഇതോടൊപ്പം പങ്കുവെച്ചിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം നല്‍കിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയിലോ കലര്‍ത്തിയാകും വിഷം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചാരന്മാരെ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായും സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിശ്ര പറഞ്ഞിരുന്നു.

Stories you may like

ഒരു മതനേതാവിന്റെയും ഇടപെടലില്ല ; എല്ലാ ചർച്ചകളും സർക്കാർതലത്തിൽ ; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സൗദി എംബസിക്കും നന്ദി അറിയിച്ച് ആക്ഷൻ കൗൺസിൽ

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

രണ്ടായിരത്തോളം ശാസ്ത്രജ്ഞരുടെ സുരക്ഷിതത്വത്തിന് എത്രയും വേഗം ഐ.എസ്.ആര്‍.ഒയിലെ കുറ്റക്കാരനെ കണ്ടെത്തണമെന്നും തപന്‍ മിശ്ര ആവശ്യപ്പെട്ടു. ആഭ്യന്തരകാര്യമായതുകൊണ്ടു തന്നെയാണ് ഇത്രയും നാള്‍ പുറത്ത് പറയാതിരുന്നത്. ഇനി വൈകിയാന്‍ ശാസ്ത്രജ്ഞരുടെ ജീവനും ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിനും അത് ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക ആവശ്യത്തിനായി വികസിപ്പിക്കുന്ന ആധുനിക റെഡാര്‍ സംവിധാനത്തിന്റെ രഹസ്യം ചോര്‍ക്കലോ പദ്ധതി തന്നെ ഇല്ലാതാക്കുന്നതോ ആണ് ഇതിന് പിന്നിലെന്നു സംശയിക്കുന്നതായും മിശ്ര കൂട്ടിചേര്‍ത്തു.

read also: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം : കേന്ദ്ര ഉന്നതതലസംഘം കേരളത്തിലേക്ക്

ഐ.എസ്.ആര്‍.ഒ യുടെ പഴയകാല ചരിത്രവും ഓര്‍മ്മപ്പെടുത്തിയാണ് ലോഗ് കെപ്റ്റ് സീക്രട്ട് എന്ന തലക്കെട്ടില്‍ മിശ്ര തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിടുന്നത്. ഇതില്‍ വിക്രം സാരാഭായിയുടെ 1971 ലെ മരണവും 1999യിലെ ഡോ.എസ് ശ്രീനിവാസന്റെ മരണവും 1994യിലെ നമ്പിനാരായണ കേസും ഉദാഹരണമായി ചൂണ്ടിക്കാട്ടികൊണ്ടാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. തന്റെ ഓഫീസിലെ ഡിസംബര്‍ 23 ലെയും 24 യിലെയും സി.സി.ടി.വി ദൃശ്യങ്ങല്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

2018 നടന്ന ലാബ് പൊട്ടിത്തെറിയിലും ദുരുഹതയുണ്ടെന്നും അദ്ദേഹം സംശയിക്കുന്നതായും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അഹമ്മദാബാദിലെ ഐ.എസ്.ആര്‍.ഒയുടെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടറായും മിശ്ര പ്രവര്‍ത്തിച്ചിട്ടുണ്ട്. സൈന്യത്തിന് ആവശ്യമായ ഉപഗ്രഹാധിഷ്ഠിത റഡാര്‍ സംവിധാനങ്ങള്‍ നിര്‍മിക്കാന്‍ തപന്‍ മിശ്ര നേതൃത്വം നല്‍കിയിട്ടുണ്ട്.

അതേസമയം വിഷയത്തില്‍ ഐ.എസ്.ആര്‍.ഒ ആഭ്യന്തരതലത്തില്‍ അന്വേഷണം നടത്തുമെന്ന് ചെയര്‍മാന്‍ കെ.ശിവന്‍ അറിയിച്ചു. ഇന്ത്യന്‍ സേനയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന് ഐ.എസ്.ആര്‍.ഒയുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ രൂപ നല്‍കിയിരിക്കുന്നത്. ഇതിന് ഇടയില്‍ ഉയരുന്ന ആരോപണങ്ങള്‍ അതീവ ഗൗരമെന്ന അഭിപ്രായമാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനും ഉയര്‍ത്തുന്നത്.

Tags: isroisro scientistTapan Misra
Share23TweetSendShare

Latest stories from this section

പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഐഎസ്‌ഐയും ലഷ്‌കറും ചേർന്ന്,നടപ്പാക്കിയത് വേറെയാരുമല്ല…

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചാരമാക്കും: ‘സഖാവ് പിണറായി വിജയനിൽ’ നിന്ന് ഭീഷണി

ആശ്വാസം; 71 ജീവൻരക്ഷാ മരുന്നുകളുടെ വില പിടിച്ചുനിർത്തി കേന്ദ്രസർക്കാർ

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി പിന്നാലെ ജീവനൊടുക്കി 22കാരിയായ നവവധു

Discussion about this post

Latest News

ഒരു മതനേതാവിന്റെയും ഇടപെടലില്ല ; എല്ലാ ചർച്ചകളും സർക്കാർതലത്തിൽ ; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സൗദി എംബസിക്കും നന്ദി അറിയിച്ച് ആക്ഷൻ കൗൺസിൽ

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

തോൽവിയൊക്കെ സംഭവിക്കാം, പക്ഷെ ഈ കാര്യത്തിൽ ഇന്ത്യക്ക് കിട്ടിയത് വമ്പൻ തിരിച്ചടി; ലാഭം കിട്ടിയത് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും

ഇവിടെ ഒരു കിലോമീറ്റർ നടന്നാൽ തന്നെ പലതിനും വയ്യ, തനിക്ക് മാത്രം ഇതൊക്കെ എങ്ങനെ സാധിക്കുന്നു മനുഷ്യാ; ഞെട്ടിച്ച് ബെൻ സ്റ്റോക്സിന്റെ കണക്കുകൾ

സരോവരം ബയോപാർക്കിൽ 40 സിസിടിവികൾ, തകർന്ന ഇരിപ്പിടങ്ങളടക്കം നവീകരിക്കും; മുഖംമിനുക്കൽ അവസാനഘട്ടത്തിൽ

പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഐഎസ്‌ഐയും ലഷ്‌കറും ചേർന്ന്,നടപ്പാക്കിയത് വേറെയാരുമല്ല…

ജഡേജ ചെയ്ത പ്രവർത്തി ശരിയായില്ല, ഇന്ത്യൻ തോൽവിക്ക് കാരണം അത്; സൂപ്പർതാരത്തിനെ കുറ്റപ്പെടുത്തി സഞ്ജയ് മഞ്ജരേക്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies