ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം നാളെ കേരളത്തിലെത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) മേധാവി ഡോ. എസ്.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാകും സംസ്‌ഥാനത്തെത്തുക. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനു പിന്തുണ നല്‍കാനാണു കേന്ദ്രസംഘം എത്തുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മുപ്പതിനായിരത്തിലേറെ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണു ആശങ്കയ്‌ക്കു പിന്നില്‍.
രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്‌ചാത്തലത്തില്‍ കേരളത്തിലേക്കു പ്രത്യേക മെഡിക്കല്‍ സംഘത്തെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സംസ്ഥാനത്ത് രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ പഠനങ്ങള്‍ക്കും നടപടികള്‍ കൈകൊള്ളുന്നതിനുമാണ് കേന്ദ്ര സംഘം എത്തുന്നത് എന്നാണ് നിലവിലെ നിഗമനം.
സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ രോഗ വ്യാപനം കുറയുമ്പോഴും കേരളത്തിലെ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യമാണുള്ളത്. ഇത് എന്തുകൊണ്ടാണെന്ന് പഠിക്കുന്നതിനാണ് കേന്ദ്ര സംഘം എത്തുന്നത്. കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം സംഘം വിലയിരുത്തും. ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചുട്ടുണ്ടോയെന്നും സംഘം പരിശോധിക്കും. ഒപ്പം, കേന്ദ്രത്തിന്റെ എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ അത് എത്തിക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.
read also: ഓൺലൈൻ ലോൺ ആപ്പുകൾക്ക് പിന്നിൽ ചൈനീസ് സാന്നിദ്ധ്യം; കർശന നടപടികളുമായി റിസർവ് ബാങ്കും എൻഫോഴ്സ്മെന്റും
അതേസമയം, സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണ നിരക്കും കൂടുകയാണ്. 10.01 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആറ് ജില്ലകളിലാണ് ഇന്ന് അഞ്ഞൂറിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എറണാകുളത്ത് ആയിരത്തിനു മുകളില്‍ പേര്‍ക്ക് ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. അതേ സമയം, കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഇന്ന് എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഓണ്‍ലൈനായിട്ടാണു യോഗം.
Discussion about this post