വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്റെ വിജയം പ്രഖ്യപിക്കവെ വാഷിംഗ്ടണിലെ കാപ്പിറ്റോള്‍ മന്ദിരത്തിന് മുന്നിലുണ്ടാക്കിയ കലാപം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. അമേരിക്കന്‍ ജനാധിപത്യത്തിലെ കറുത്ത അധ്യായം എന്ന് ഇതിനെ വിളിക്കാം. ഈ പ്രക്ഷോഭകർക്കിടയിൽ ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമാണ് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തിയത്.
ഇത് ആരെന്നു തിരഞ്ഞു സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. ഒടുവിൽ ആളെ കണ്ടെത്തിയപ്പോൾ ഞെട്ടിയത് മലയാളികളാണ്. പതാകയേന്തി സമരത്തിലെത്തിയത് മലയാളി ആയിരുന്നു. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്ത മലയാളി വിന്‍സന്റ് പാലത്തിങ്കല്‍ പറഞ്ഞു. പത്തുലക്ഷത്തോളം പേര് പങ്കെടുത്തു.എന്നാല്‍ അമ്പതോളം പേരാണ് നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കിയത്.
read also: കനത്ത മഞ്ഞുവീഴ്ചയിൽ ഗർഭിണിയായ യുവതിയെ സുരക്ഷിതയായി ആശുപത്രിയിലെത്തിച്ച് സൈനികർ
ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ ‘ആന്റിഫ’യിലെ അംഗങ്ങളാണിവരെന്നും വിന്‍സന്റ് പറഞ്ഞു. പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി വിന്‍സന്റ് നില്ക്കുന്ന പടം വൈറലായിരുന്നു. സമരവേദികളില്‍ ഓരോ രാജ്യക്കാരും സ്വന്തം ദേശീയപതാകയുമായി വരാറുണ്ടെന്ന് വിന്‍സന്റ് പറഞ്ഞു.
Discussion about this post