കശ്മീര്‍: കനത്ത മഞ്ഞു വീഴ്ച. കാല്‍മുട്ടോളം മഞ്ഞ്. കൊടും തണുപ്പ്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കുപ്വാരയിലെ കരല്‍പുരയിലുള്ള സൈനികരെ തേടി വടക്കന്‍ കശ്മീരിലെ ടാങ്മാര്‍ഗ് പ്രദേശത്തെ ഗ്രാമത്തില്‍ നിന്ന് സഹായം അഭ്യര്‍ഥിച്ചുള്ള ഒരു ഫോണ്‍ വിളിയെത്തുന്നത്. ഈ പ്രതികൂല സാഹചര്യത്തിലും ആശുപത്രിയിലെത്താന്‍ യാതൊരു മാര്‍ഗവുമില്ലാതെ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിയെ നിശ്ചയദാര്‍ഢ്യം കൈവിടാതെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് സൈനികര്‍.
ആഴമേറിയ മഞ്ഞ് പാളികള്‍ക്കിടയിലൂടെ രണ്ട് കിലോമീറ്ററോളം ഗര്‍ഭിണിയേയും ചുമന്ന് നടന്നാണ് സൈനികര്‍ ഇവരെ ആശുപത്രിയിലെത്തിച്ചത്.പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഗര്‍ഭിണിയെ സ്ട്രെച്ചറില്‍ ചുമന്ന് രണ്ട് കിലോമീറ്ററോളം മഞ്ഞിലൂടെ നടന്ന് അടുത്തുള്ള റോഡ് വരെയെത്തിച്ചു. ഇവിടെനിന്നും യുവതിയെ അതിവേഗം അടുത്തുള്ള ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു.
read also: റോബര്‍ട്ട് വാദ്രയ്ക്ക് പുതിയ ആഗ്രഹം, പാർലമെന്റിൽ എത്തണം : മത്സരിച്ചേക്കുമെന്ന് സൂചന
സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ ഉടന്‍തന്നെ ഒരു ആരോഗ്യപ്രവര്‍ത്തകനേയും ഒപ്പംകൂട്ടി സൈനികര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ക്യാമ്ബില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് സൈനിക സംഘം ഗര്‍ഭിണിയുടെ വീട്ടിലേക്കെത്തിയത്.
Discussion about this post