ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ഏറ്റവും ജനപ്രീയമായവയുടെ എണ്ണത്തില്‍പ്പെടുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന. പിഎംഎഫ്ബി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ട് ഇന്ന് അഞ്ചുവര്‍ഷം തികഞ്ഞു.
ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കില്‍ രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പ്രതിവര്‍ഷം 5.5 കോടിയിലധികം കര്‍ഷകരാണ് പദ്ധതിയില്‍ ഭാഗമാകാന്‍ അപേക്ഷിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് വരെ കര്‍ഷകര്‍ക്ക് ഹെക്ടറിന് ശരാശരി 15,100 രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചിരുന്നത്. എന്നാല്‍, പിഎംഎഫ്ബി വഴി കര്‍ഷകര്‍ക്ക് ഹെക്ടറിന് 40,700 രൂപയാണ് നഷ്ട പരിഹാരതുകയായി ലഭിക്കുന്നത്. ഇതുവരെ 90,000 കോടിയില്‍ അധികം വരുന്ന തുക ആണ് ക്ലയിമായി നല്‍കിയത്.
Discussion about this post