തിരുവനന്തപുരം : കേരളത്തിലെ ബി ജെ പിയുടെ വളര്‍ച്ചയെ കുറിച്ച് നിയമസഭയില്‍ ആശങ്ക പങ്കുവച്ച് ലീഗ് എം എല്‍ എ. വേങ്ങര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എല്‍ എയായ കെ എന്‍ എ ഖാദറാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേ സംസ്ഥാനത്ത് ബി ജെ പിയുടെ വളര്‍ച്ചയെ കുറിച്ചും അതിന് തടയിടാനുള്ള മാര്‍ഗത്തെക്കുറിച്ചും പ്രസംഗിച്ചത്.
ഇനിയൊരു പതിനഞ്ച് വര്‍ഷം കഴിയുമ്പോള്‍ കേരളത്തില്‍ ബി ജെ പി അധികാരത്തിന്റെ പടിവാതില്‍ക്കലെത്തും. ഇനി രണ്ടു ഭരണകാലംകൂടി കഴിയുമ്പോള്‍ പശ്ചിമബംഗാളിനെ പോലെയാവും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം. അപ്പോള്‍ കേരളം ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെത്തും. അപ്പോള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും പരസ്പരം പിന്തുണയ്‌ക്കേണ്ടിവരുമെന്നും കെ എന്‍ എ ഖാദര്‍ പ്രസ്താവിച്ചു.
read also : ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഇന്ത്യൻ ഡോക്ടർമാരും, കുറ്റപത്രം നൽകി എൻഐഎ
ബി ജെ പിയുടെ വളര്‍ച്ച തടയണമെങ്കില്‍ അതിന് ഇടതുപക്ഷം കേരളത്തെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ ശ്രമിക്കുന്നതിനുപകരമായി ബി ജെ പിയെ മുഖ്യ ശത്രുവായി കാണണമെന്നും ഖാദര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് ബി ജെ പി അധികാരത്തില്‍ വരുമെന്ന് 28 വര്‍ഷം മുന്‍പ് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ആരുമത് വിശ്വസിച്ചില്ലെന്നും ഇനി വിശ്വസിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post