ഡല്‍ഹി : ബംഗളൂരു സ്ഫോടനക്കേസിന്റെ വിചാരണ പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലേക്ക് മാറ്റണമെന്ന മഅ്ദനിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. അതേസമയം വിചാരണ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരപ്പന ജയിലില്‍ വിചാരണക്കായി പ്രത്യേക കോടതി സജജീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം നിലവിലെ കോടതിയെ പ്രത്യേക കോടതിയാക്കി വിജ്ഞാപനം പുറത്തിറക്കിയതായി കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് ഒന്‍പത് കേസുകള്‍ ഇവിടെ നടക്കുന്നുണ്ട്. വിചാരണ കോടതി മാറ്റാനാവില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
2008 ജൂലൈ 15 നാണ് ബംഗളുരുവില്‍ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ 2009ലാണ് ഈ കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്തത്
Discussion about this post