Tuesday, January 26, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യ-യു.എ.ഇ സഹകരണം: ധാരണാപത്രത്തിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

by Brave India Desk
Jan 13, 2021, 10:01 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും, യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും തമ്മിലുള്ള ശാസ്ത്ര – സാങ്കേതിക രംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. കാലാവസ്ഥ, ഭൂകമ്പശാസ്ത്രം, സമുദ്ര സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വൈജ്ഞാനിക വിവരങ്ങള്‍, റഡാറുകള്‍, ഉപഗ്രഹങ്ങള്‍, വേലിയേറ്റം അളക്കുന്ന ഉപകരണങ്ങള്‍, ഭൂകമ്പം, കാലാവസ്ഥ എന്നിവ നിരീക്ഷിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പരസ്പര പങ്കിടല്‍ ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നുണ്ട്.

1. കാലാവസ്ഥാ സംബന്ധിയായ വിവരങ്ങളുടെ സേവനം, ഉപഗ്രഹ ഡാറ്റയുടെ വിനിയോഗം, ചുഴലിക്കാറ്റ് പ്രവചനം എന്നീ മേഖലകളില്‍ ഗവേഷണം, പരിശീലനം, കൂടിയാലോചന എന്നിവയ്ക്കായി ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് ഇരു രാജ്യങ്ങളും പരസ്പരം സന്ദര്‍ശിച്ച്‌ അനുഭവങ്ങള്‍ കൈമാറാം. 2. പൊതുവായ താല്പര്യമുള്ള വിഷയങ്ങളില്‍ ശാസ്ത്ര – സാങ്കേതിക വിവരങ്ങളുടെ കൈമാറ്റം.

3. ധാരണാപത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഇരു രാജ്യങ്ങള്‍ക്കും താല്പര്യമുള്ള മേഖലകളില്‍ സഹകരിക്കുന്നതിന് ഉഭയകക്ഷി ശാസ്ത്ര – സാങ്കേതിക സെമിനാറുകള്‍, ശില്പശാലകള്‍, സമ്മേളനങ്ങള്‍, പരിശീലന കോഴ്‌സുകള്‍ മുതലായവ സംഘടിപ്പിക്കല്‍.

4. ഇരുകൂട്ടര്‍ക്കും പരസ്പര സമ്മതമുള്ള മേഖലകളിലെ സഹകരണം.

5. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ കടലിന് മുകളിലുള്ള കാലാവസ്ഥാ നിരീക്ഷണം.

6. ഇന്ത്യയുടെയും, യു.എ.ഇ യുടെ വടക്കന്‍ പ്രദേശത്തെയും തീരപ്രദേശങ്ങളെ ബാധിക്കുന്ന അറബിക്കടല്‍, ഒമാന്‍ കടല്‍ എന്നിവിടങ്ങളിലെ കൂടുതല്‍ കാര്യക്ഷമവും, വേഗത്തിലുള്ളതുമായ സുനാമി പ്രവചനത്തിനുള്ള ഗവേഷണരംഗത്തെ സഹകരണം.

7. സുനാമി മുന്‍കൂട്ടി പ്രവചിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സഹായിക്കുന്നതിനുള്ള സോഫ്ട്‌വെയര്‍ വികസനം.

8. ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലും, യു.എ.ഇ യുടെ വടക്കന്‍ ഭാഗങ്ങളിലും സ്ഥിതി ചെയ്യുന്ന ഭൂകമ്ബ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള ഡാറ്റയുടെ തത്സമയ പങ്കിടല്‍.

9. അറബിക്കടലിലും, ഒമാന്‍ കടലിലും സുനാമി തിരകളുടെ ശക്തി നിരീക്ഷിക്കല്‍.

10. പൊടിക്കാറ്റുകളുടെ മുന്നറിയിപ്പ് നല്‍കുന്നതിനായുള്ള വിവരം പങ്കിടല്‍.

ഇന്ത്യയുടെ ഭൗമശാസ്ത്ര മന്ത്രാലയവും, യു.എ.ഇ യുടെ ദേശീയ കാലാവസ്ഥാ കേന്ദ്രവും തമ്മിലുള്ള സഹകരണം കാലാവസ്ഥ, ഭൂകമ്പം, സുനാമി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവചനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുന്നത് മേഖലയിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കും.

2019 നവംബര്‍ എട്ടിന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സന്ദര്‍ശിച്ച യു.എ.ഇ പ്രതിനിധി സംഘം കൂട്ടായ ഗവേഷണത്തിന് സാധ്യതയുള്ള നിരവധി മേഖലകള്‍ കണ്ടെത്തി. അറബിക്കടലിലെയും, ഒമാന്‍ കടലിലെയും സുനാമി സാധ്യതകള്‍ കൂടുതല്‍ വേഗത്തിലും കൃത്യതയോടും കണ്ടെത്തുന്നതിനുള്ള ശാസ്ത്ര – സാങ്കേതിക കൂട്ടുപ്രവര്‍ത്തനത്തിനും ഇരുകൂട്ടരും താല്പര്യം പ്രകടിപ്പിച്ചു.

Tags: india uaeMAIN
ShareTweetSendShare

Discussion about this post


Related Posts

72-മത് റിപ്പബ്ലിക് ദിനാഘോഷം;കൊടും തണുപ്പിൽ ദേശീയ പതാകയുമായി ലഡാക്കില്‍ ഐടിബിയുടെ റിപ്പബ്ലിക് ദിനാഘോഷം

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാപനം കുറയുന്നു; ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് 20,23,809 പേ​ർ

അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം അടിച്ചോടിച്ച സംഭവം: സമാധാനം ആഗ്രഹിക്കുന്നു എന്ന് ചൈന

ഇന്ത്യയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റം ; ചൈനയുടെ 59 മൊബൈല്‍ ആപ്പുകള്‍ക്ക് സ്ഥിരമായി നിരോധനം

Next Post

ലൈഫ് മിഷനില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യം

Latest News

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബൈഡന്‍; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു

72-മത് റിപ്പബ്ലിക് ദിനാഘോഷം;കൊടും തണുപ്പിൽ ദേശീയ പതാകയുമായി ലഡാക്കില്‍ ഐടിബിയുടെ റിപ്പബ്ലിക് ദിനാഘോഷം

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാപനം കുറയുന്നു; ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് 20,23,809 പേ​ർ

കെ സുരേന്ദ്രന്റെ കുടുംബ ചിത്രത്തിന് താഴെ അശ്ലീല കമന്റ്; പ്രവാസിക്കെതിരെ കേസെടുത്ത് പൊലീസ്

ആര്‍എസ്‌എസിനെതിരെ വ്യാജവാര്‍ത്തയും വർഗീയ പരാമർശവും : കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെകണ്ട് പ്രതി ഖാദര്‍ കരിപ്പൊടി ഇറങ്ങിയോടി

‘മര്‍ദ്ദനമേറ്റ് ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥ,പല തവണ കൂട്ടുകാര്‍ കഞ്ചാവ് നിറച്ച ബിഡി തന്‍റെ ചുണ്ടില്‍ കൊണ്ടുവന്ന് വച്ചെങ്കിലും വഴങ്ങിയില്ല’: മർദ്ദനമേറ്റ കുട്ടി

കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവും തൂങ്ങി മരിച്ചനിലയില്‍

അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം അടിച്ചോടിച്ച സംഭവം: സമാധാനം ആഗ്രഹിക്കുന്നു എന്ന് ചൈന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News