തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമില്‍ വെടിക്കെട്ട് പ്രകടനമായിരുന്നു കേരള താരം മുഹമ്മദ് അസറുദ്ദീന്റേത്. മുഹമ്മദ് അസറുദ്ദീന്റെ കരിയറിലെ ആദ്യ സെഞ്ചുറിയാണ് അന്നു പിറന്നത്. 37 പന്തില്‍ നിന്നായിരുന്നു നേട്ടം. സെയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു കേരളതാരം നേടുന്ന ആദ്യ സെഞ്ചുറിയാണ് മുഹമ്മദ് അസറുദ്ദീന്‍ നേടിയത്.
54 പന്തില്‍ നിന്ന് 9 ഫോറും 11 സിക്‌സറും ഉള്‍പ്പെടെ 137 റണ്‍സോടെ പുറത്താവാതെ നിന്നു. ട്വന്റി 20 കരിയറില്‍ അസറുദ്ദീന്റെ ഉയര്‍ന്ന സ്‌കോറാണിത്. എന്നാല്‍, ഇന്നു ദല്‍ഹിക്കെതിരേ നടന്ന മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അസറുദ്ദീന്‍ പുറത്തായി. ഇഷാന്ത് ശര്‍മയുടെ പന്തില്‍ അനുജ് റാവത്തിനു ക്യാച്ച് നല്‍കിയാണ് അസര്‍ പുറത്തായത്.
അസര്‍ പുറത്തായതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ അസറിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ച അഭിനന്ദന സന്ദേശം വൈറലാവുകയായിരുന്നു. അസറുദ്ദീന്‍ പുറത്തായതിനു പിന്നാലെ സംവാദകന്‍ ശ്രീജിത് പണിക്കരും ട്രോളുമായി രംഗത്തെത്തി.
പണം തിരിച്ചു നൽകിയില്ല: യാത്രക്കാരെയും ജോലിക്കാരെയും തിരിച്ചിറക്കി പാക് വിമാനം മലേഷ്യ പിടിച്ചെടുത്തു
ജൂനിയര്‍ മാന്‍ഡ്രേക്ക് ചിത്രത്തില്‍ ജഗദീഷ് മാന്‍ഡ്രേക്കിന്റെ പ്രതിമയുമായി നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ട്രോള്‍. മുഹമ്മദ് അസ്ഹറുദ്ദീന്‍.ആദ്യ കളി: 37 പന്തില്‍ 100 റണ്‍സ്.അതാ വരുന്നു പ്രമുഖന്റെ ആശംസ.രണ്ടാമത്തെ കളി: ആദ്യ പന്തില്‍ ഡക്ക്. ഇതെങ്ങനെ സാധിക്കുന്നു അണ്ണാ എന്നായിരുന്നു പരോക്ഷമായി പിണറായി ലക്ഷ്യമിട്ടുള്ള ട്രോള്‍.
Discussion about this post