ഇസ്ലാമാബാദ് :പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി മലേഷ്യ. പാകിസ്ഥാൻ സർക്കാർ സർവീസ് നടത്തുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 777 പാസഞ്ചർ വിമാനം മലേഷ്യ പിടിച്ചെടുത്തു. വിമാനം പാട്ടത്തിനെടുത്തതായും പണം നൽകാത്തതിനാലാണ് വിമാനം പിടിച്ചെടുത്തതെന്നുമാണ് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്വാലാലംപൂർ വിമാനത്താവളത്തിൽ വെച്ച് വിമാനം യാത്രക്കാരെയും ജോലിക്കാരെയും കയറ്റിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു മലേഷ്യയുടെ നീക്കം. യാത്രക്കാരെയും ജോലിക്കാരെയും ഇറക്കി വിമാനം മലേഷ്യ പിടിച്ചെടുക്കുകയായിരുന്നു.
പാകിസ്ഥാൻ പത്രമായ ഡെയ്‌ലി ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് മൊത്തം 12 ബോയിംഗ് 777 വിമാനങ്ങളുണ്ട്. ഈ വിമാനങ്ങൾ വിവിധ കമ്പനികൾ കാലാകാലങ്ങളിൽ പാട്ടത്തിന് എടുക്കുകയാണ് ചെയ്യുന്നത്. മലേഷ്യ പിടിച്ചെടുത്ത വിമാനവും പാട്ടത്തിനെടുത്തിരുന്നുവെങ്കിലും പാട്ട വ്യവസ്ഥയിൽ പണം നൽകാത്തതിനാലാണ് വിമാനം ക്വാലാലംപൂരിൽ വെച്ച് പിടിച്ചെടുത്തത്. നേരത്തെ സൗദി അറേബ്യ ഇമ്രാൻ ഖാൻ സർക്കാരിൽ നിന്ന് കടം എടുത്ത 3 ബില്യൺ ഡോളർ തിരിച്ച് ചോദിച്ചിരുന്നു. ചൈനയിൽ നിന്ന് വായ്പയെടുത്ത് ഇമ്രാൻ സർക്കാർ സൗദി അറേബ്യയുടെ വായ്പ തിരിച്ചടക്കുകയായിരുന്നു











