തൃശൂര്‍: കോര്പറേഷന് പുല്ലഴി ഡിവിഷന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ശ്രോതാവായെത്തിയ ജീവനക്കാരിയെ കെ.എസ്.എഫ്.ഇയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി. മൂന്ന് വര്‍ഷമായി കെ.എസ്.എഫ്.ഇയിലെ ജൂനിയര്‍ അസി. തസ്തികയില്‍ ജോലി ചെയ്യുന്ന ജിന്‍സി ജോസിനെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.
പുല്ലഴി ഡിവിഷനിലെ വോട്ടറാണ് ജിന്‍സി. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫിെന്റ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കേള്‍വിക്കാരിയായി ജിന്‍സി ജോസ് പങ്കെടുത്തിരുന്നു. ഇതാണ് നടപടിക്ക് കാരണമെന്ന് പറയുന്നു.
Discussion about this post