എടക്കര: പോത്ത്കല്ലില്‍ ഗ്രാമസഭായോഗം കഴിഞ്ഞിറങ്ങിയ ഡിവൈഎഫ്ഐ മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡന്റ് മുജീബ് റഹ്മാനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ഗുരുതര പരിക്കേറ്റ മുജീബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കൊലക്കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ വി പി ഷൗക്കത്തിനെ (56) പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നാരങ്ങാപ്പൊയില്‍ ബദല്‍ സ്കൂളില്‍ നടന്ന മൂന്നാം വാര്‍ഡ് മുണ്ടേരി ഗ്രാമസഭ യോഗത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇരുവരും തമ്മില്‍ വീണ്ടുമുണ്ടായ വാക്കേറ്റമാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ കലാശിച്ചത്.
Discussion about this post