തിരുവനന്തപുരം: അവസാനവർഷ എഞ്ചിനീയറിംഗ് പരീക്ഷയിലെ മോശം പ്രകടനത്തെ തുടർന്ന് കേരളത്തിലെ പല എഞ്ചിനീയറിംഗ് കോളേജുകളും അടച്ചു പൂട്ടൽ ഭീഷണിയിൽ. നിലവാരം മോശമായതിനെ തുടർന്ന് കേരള സാങ്കേതിക സർവകലാശാല കടുത്ത നടപടികളിലേക്ക് കടന്നേക്കും എന്ന സൂചനയാണ് ഇപ്പോൾ ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്.
വെറും 53 ശതമാനമായിരുന്നു ഇത്തവണത്തെ കെടിയു അവസാന വർഷ ബി.ടെക്ക് പരീക്ഷയിലെ വിജയ ശതമാനം. ഇതിൽ 26 കോളേജുകൾക്ക് 25 ശതമാനം വിദ്യാർത്ഥികളെ പോലും ജയിപ്പിക്കാനായിരുന്നില്ല എന്ന സ്ഥിതി വിശേഷവും സംസ്ഥാനത്ത് ഉണ്ടായി. ഇതോടു കൂടിയാണ് നിലവാരം ഉയർത്താൻ കർശന നടപടികൾ ആവശ്യമാണ് എന്ന തീരുമാനത്തിലേക്ക് സാങ്കേതിക സർവ്വകലാശാല എത്തിയതെന്നാണ് വിവരം.
നിലവിൽ വിജയശതമാനം തീരെ കുറഞ്ഞ കോളേജുകൾ അടച്ച് പൂട്ടാനുള്ള നിർദ്ദേശം നൽകും എന്നാണ് പുറത്ത് വരുന്ന വിവരം . 15 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് നീക്കം. ഇതിനു മുന്നോടിയായി സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റുകളുമായി സർവകലാശാല ഇന്ന് ചർച്ച നടത്തും.
മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയരാനുള്ള നിർദ്ദേശങ്ങൾ നൽകാത്ത 15 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് നീക്കമുണ്ട്. ഇവിടെ പ്രവേശനം അനുവദിക്കേണ്ടെന്ന് എൻട്രസ് കമ്മീഷണറോട് ആവശ്യപ്പെടാനാണ് സർവകലാശാല ആലോചിക്കുന്നത്.
Discussion about this post