ചെന്നൈ: ഒന്നര പെഗ്ഗ് മാത്രം അളവുള്ള മദ്യ കുപ്പികൾ ഇറക്കാൻ തമിഴ്‌നാട് സർക്കാർ. ദീപാവലി അടുക്കുന്ന സാഹചര്യത്തിൽ ആണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ തീരുമാനം. ഈ മദ്യത്തിന്റെ വിലയും സർക്കാർ നിശ്ചയിച്ചു.
90 മില്ലിയുടെ കുപ്പികളിലാണ് തമിഴ്‌നാട് സർക്കാരിന്റെ മദ്യ വിതരണ സ്ഥാപനമായ ടാസ്മാസ്‌ക് ( തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ) മദ്യം വിൽക്കുന്നത്. 80 രൂപയാണ് ഇതിന് വില. ഉത്സവകാലത്തുള്ള ആളുകളുടെ അമിത മദ്യ ഉപയോഗം കുറയ്ക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
അടുത്തിടെ കള്ളക്കുറുച്ചിയിൽ ഉണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ 60 ലധികം പേരാണ് കൊല്ലപ്പെട്ടത്. ഈ അനുഭവം കൂടി കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനം. ഉത്സവകാലത്ത് വ്യാജ മദ്യ വിൽപ്പന സ്ഥിരമാണ്. ഇത് ഒഴിവാക്കുകയും പുതിയ തീരുമാനത്തിന്റെ ഭാഗമാണ്. ദീപാവലി കഴിഞ്ഞാലും ചെറിയ അളവിലുള്ള കുപ്പികളിലെ മദ്യ വിൽപ്പന തുടരാനാണ് സർക്കാർ ആലോചന.
നിലവിൽ കർണാടകയും തെലങ്കാനയിലും ഈ രീതിയാണ് തുടരുന്നത്. കർണാടകയിൽ ടെട്രാ പാക്കറ്റുകളിൽ ആണ് മദ്യം വിൽക്കാറ്. തെലങ്കാനയിൽ മദ്യ വിൽപ്പനയുടെ ഭൂരിഭാഗവും 90 മില്ലി പ്ലാസ്റ്റിക് കുപ്പികളിൽ ആണ്.
Discussion about this post