പ്രണയത്തിനും വിവാഹത്തിനും ഇന്നത്തെ കാലത്ത് ഡെഫനീഷ്യൻസ് ഏറെയാണ്. പ്രണയത്തിന് പിന്നാലെ, വിവാഹം എന്ന കൺസെപ്റ്റിൽ നിന്നും വ്യത്യസ്തമായി ട്രെൻിംഗ് ആയിരുന്നു ലിവിംഗ് ടുഗദർ റിലേഷനുകൾ. അതിന് പിന്നാലെ ഫ്രണ്ട്ഷിപ്പ് മാരേജ് എന്ന കൺസെപ്റ്റും ഏറെ വൈറലായിരുന്നു..
പ്രണയം തകർന്നവരും അല്ലെങ്കിൽ സിംഗിൾ ലൈഫ് മടുത്തവരും നടത്തിയ പുതിയ കണ്ടെത്തലായിരുന്നു സിറ്റുവേഷൻഷിപ്പ്. സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ടോ ഒരു സമയത്തിന് വേണ്ടിയോ ഉള്ള ബന്ധങ്ങളാണിത്. അതുകൊണ്ട് തന്നെ പലരും ഒരു കാലഘട്ടം കഴിയുമ്പോൾ മുന്നോട്ട് കൊണ്ട് പോകണോ വേണ്ടെന്ന് വക്കണോ എന്ന് അറിയാത്ത ഒരു അവസ്ഥയിലെത്തി നിൽക്കാറുണ്ട്.
എന്നാൽ, ഈ അവസ്ഥകളെയെല്ലാം അതിജീവിക്കുന്ന മറ്റൊരു കൺസപ്റ്റ് ആണ് ഇപ്പോൾ താരം. ബോയ്‌സോബർ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഹാസ്യ നടനായ ഹോപ്പ് വുഡാർഡാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. വൈകാതെ തന്നെ ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. ബന്ധങ്ങളില്ലാതെ ജീവിക്കുകയും അവരവർക്ക് തന്നെ പ്രണയത്തിൽ നിന്ന് ഒരു ബ്രേക്ക് നൽകുകയും ചെയ്യലാണ് ബോയ്‌സോബർ.
ഡേറ്റിംഗ്, സിറ്റുവേഷൻഷിപ്പ്, ടോക്‌സിക് റിലേഷനുകൾ, മുൻ കാല പ്രണയ, ദാമ്പത്യ ബന്ധങ്ങൾ എന്നിവയിൽ നിന്നെല്ലാം മോചിതരായി, ഒരു ബ്രേക്ക് എടുത്ത് സ്വന്തം സന്തോഷങ്ങൾ കണ്ടെത്തലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് സ്വയം സന്തോഷിപ്പിക്കുക, എൻജോയ് ചെയ്യുക എന്നർത്ഥം.
പ്രണയബന്ധങ്ങളിൽ നേരവും ഉർജവും സമാധാനവുമൊന്നും കളയാതെ, അവനവന് വേണ്ടി സമയം കണ്ടെത്തുക. കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തുക. സമാധാനം തരുന്ന ബന്ധങ്ങളിൽ മാത്രം എഫർട്ട് ഇടുക.. സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുക. ഇതെല്ലാമാണ് ബോയ്‌സോബർ.
Discussion about this post