തിരുവനന്തപുരം: ഭൂമിക്ക് സമീപത്ത് നിൽക്കുന്ന ഛിന്നഗ്രഹം അഥവാ അസ്‌ട്രോയിഡ് ഭൂമിയിൽ വന്നടിക്കുന്ന ദൃശ്യങ്ങൾ നമ്മൾ സിനിമയിലും മറ്റും മാത്രമേ കണ്ടു കാണുകയുള്ളൂ. എന്നാൽ ഏതോ അനുഗ്രഹീതനായ കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ കഥകൾ മാത്രമാണ് ഈ ചിന്നഗ്രഹങ്ങളും അവ ഭൂമിക്ക് ഉണ്ടാക്കുന്ന ഭീഷണിയും എന്ന് കരുതിയെങ്കിൽ അത് തെറ്റാണ്. ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത് വേറെയാരുമല്ല നമ്മുടെയൊക്കെ അഭിമാനമായ ഐ എസ് ആർ ഓ ചെയർമാൻ ആയ എസ് സോമനാഥ് ആണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു സ്വകാര്യ മദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.
“വളരെ ചെറിയ സമയം മാത്രമുള്ള നമ്മുടെ ജീവിത കാലത്ത് നമ്മള്‍ അത്തരം ഒരു ദുരന്തം കാണാനിടയില്ലാത്തതിനാല്‍ നമ്മളതിനെ നിസാരമായി കാണുകയാണ്. ലോകത്തിന്റേയും പ്രപഞ്ചത്തിന്റേയും ചരിത്രത്തില്‍ ഛിന്നഗ്രഹങ്ങള്‍ ഗ്രഹങ്ങളോട് അടുക്കുന്നതും അതിന്റെ സ്വാധീനവുമെല്ലാം പതിവായി സംഭവിക്കുന്നതാണ്. വ്യാഴത്തില്‍ ഷൂമേക്കര്‍ ലെവി എന്ന വാല്‍നക്ഷത്രം വന്നിടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത്തരം ഒരു സംഭവം ഭൂമിയിലുണ്ടായാല്‍ നമ്മള്‍ക്കെല്ലാം വംശനാശം സംഭവിക്കും.” എന്നാണ് ഐ എസ് ആർ ഓ ചെയർമാൻ വെളിപ്പെടുത്തിയത്.
“നമ്മള്‍ സ്വയം തയ്യാറാവേണ്ടതുണ്ട്. നമ്മുടെ ഭൂമിക്ക് അത് സംഭവിക്കരുത്. മനുഷ്യ വംശവും എല്ലാ ജീവജാലങ്ങളും ഇവിടെ ജീവിക്കണം. ഛിന്നഗ്രഹ പതനത്തെ നമുക്ക് തടയാനായേക്കില്ല. പക്ഷെ പകരം മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടുകയെന്ന രീതിയുണ്ട്. ഭൂമിയോടടുക്കുന്ന വസ്തുക്കളെ തിരിച്ചറിയുകയും അവയെ വഴിതിരിച്ചുവിടുകയും വേണം. ചിലപ്പോള്‍ ആ ശ്രമം പരാജയപ്പെട്ടേക്കാം. അതിനുവേണ്ടി സാങ്കേതിക വിദ്യ വികസിക്കേണ്ടതുണ്ട്. പ്രവചിക്കാനുള്ള കഴിവുകളും ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള ഭാരമേറിയ ഉപകരണങ്ങള്‍ ബഹിരാകാശത്തയക്കാനുള്ള കഴിവുകളും ആര്‍ജിക്കണം. നിരീക്ഷണം മെച്ചപ്പെടുത്തണം. രാജ്യങ്ങള്‍ സംയുക്തമായി ഇതിനായി പ്രവര്‍ത്തിക്കണം” അദ്ദേഹം പറഞ്ഞു.
Discussion about this post