മലപ്പുറം: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ സുഹൃത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. നാസ് അബ്‌ദുളളയെ ആണ് ചോദ്യം ചെയ്യുന്നത്. നാസിന്റെ പേരിലുളള സിം ആണ് സ്‌പീക്കര്‍ ഉപയോഗിച്ചത്. മലപ്പുറം പൊന്നാനി സ്വദേശി നാസര്‍ ഇന്ന് രാവിലെ പത്തരയ്‌ക്കാണ് കസ്റ്റംസിന് മുന്നില്‍ ഹാജരായത്.
62388 30969 എന്ന നമ്പര്‍ സിം എടുത്ത് കവര്‍ പൊട്ടിക്കാതെ സ്പീക്കര്‍ക്ക് കൈമാറുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. സ്‌പീക്കറും സ്വപ്‌ന സുരേഷുമായുളള ബന്ധം വിവാദമായതോടെ ഈ സിംകാര്‍ഡുളള ഫോണ്‍ ഓഫാക്കുകയായിരുന്നു.
മന്ത്രി കെ ടി ജലീല്‍, സ്പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍ ഇവരുടെ അടുത്ത സൗഹൃദ വലയത്തില്‍ ഉളള ആളാണ് നാസ് അബ്‌ദുളള എന്ന നാസര്‍. വിദേശത്തായിരുന്ന ഇയാള്‍ നാല് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.
Discussion about this post