ആക്ടിവിസ്റ്റും മോഡലുമായ രഹനാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മില്‍ വേര്‍പിരിഞ്ഞതിന് പിന്നാലെ ട്രോളുമായി സോഷ്യൽമീഡിയ. രഹനയുടെ വേര്‍പിരിയലും ജിയോ ബേബി സംവിധാനം ചെയ്ത മഹത്തായ ഭാരതീയ അടുക്കളും തമ്മില്‍ ബന്ധമുണ്ടോയെന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയ നടത്തുന്നത്. സിനിമ കണ്ട് 10 ഡിവോഴ്സെങ്കിലും നടക്കണമേയെന്നാണ് ആഗ്രഹിക്കുന്നതെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍ പറഞ്ഞത് പോലെ സിനിമ കണ്ടിട്ടാണോ പെട്ടന്നൊരു ഡിവോഴ്സ് എന്നാണ് ട്രോളര്‍മാര്‍ ചോദിക്കുന്നത്.
ഇന്ന് രാവിലെയാണ് ഇരുവരും ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ഏറെ നാളായി ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലായിരുന്നു. ഒടുവില്‍ ഇന്ന് വേര്‍പിരിയുകയായിരുന്നു.
അഡ്ജസ്റ്റ്മെന്റുകള്‍ വേണ്ടി വരുന്നതായി തോന്നിയതിനാല്‍ വളരെ സൗഹൃദപരമായി പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മനോജ് വ്യക്തമാക്കുന്നു.
Discussion about this post