ഭോപ്പാല്‍: ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തല വെട്ടിമാറ്റി 12 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനും അമ്മാവനും വധശിക്ഷ വിധിച്ചു3. വധശിക്ഷയില്‍ കുറഞ്ഞ് ഒന്നിനും 21 വയസുകാരനായ സഹോദരനും 42 വയസുകാരനായ അമ്മാവനും അര്‍ഹനല്ല എന്ന് നിരീക്ഷിച്ച് കൊണ്ട് മധ്യപ്രദേശിലെ കോടതിയാണ് കടുത്ത ശിക്ഷ വിധിച്ചത്.
2019 മാര്‍ച്ചിലാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ സഹോദരനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് കണ്ടെത്തി. തുടര്‍ന്ന് അമ്മാവന്റെ വീട്ടില്‍ കൊണ്ടുപോയി ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കൊലപാതകം, പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി സാഗര്‍ ജില്ലയിലെ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്.
പീഡനത്തിന് ശേഷം അരിവാള്‍ ഉപയോഗിച്ചാണ് കുട്ടിയുടെ തല ഇരുവരും വെട്ടിമാറ്റിയത്. കൊലപാതകത്തിന് മുന്‍പ് പെണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
.
Discussion about this post