ബംഗളൂരു: കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഗഡി റോഡിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ജയശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.
വിഷാദരോഗത്തിന് അടിമയാണെന്നും ഈ നശിച്ച ലോകത്തു നിന്ന് യാത്ര പറയുകയാണെന്നും നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ജൂലൈ 22നായിരുന്നു ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും താന്‍ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തിരുന്നു.
താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, തനിക്ക് സാമ്പത്തിക പ്രശ്നങ്ങളില്ല. പക്ഷേ വിഷാദവുമായി പൊരുതാന്‍ സാധിക്കുന്നില്ലെന്നും തന്റെ മരണം മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി ജൂലൈ 25 ന് താരം ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംസാരിച്ചിരുന്നു. വ്യക്തിപരമായി നിരവധി പ്രശ്നങ്ങളിലൂടെയാണ് താന്‍ കടന്നു പോകുന്നത്, കുട്ടിക്കാലം മുതല്‍ വഞ്ചിക്കപ്പെട്ടിരുന്നു, എന്നാല്‍ അതില്‍ നിന്നും പുറത്തു കടക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും’- ജയശ്രീ വ്യക്തമാക്കിയിരുന്നു
കന്നഡ ബിഗ് ബോസ് സീസണ് 3 മത്സരാര്‍ത്ഥിയായിരുന്നു ജയശ്രീ. മോഡലിങ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്.
Discussion about this post