സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാര്ഷികത്തില് രാഷ്ട്രപതി ഭവനില്‍ സ്ഥാപിച്ച ഛായാചിത്രത്തെ ചൊല്ലി വിവാദം. രാഷ്ട്രപതി അനാച്ഛാദനം ചെയ്ത ചിത്രം ബംഗാളി നടന് പ്രസന്‍ജിത് ചാറ്റര്ജിയുടെതാണെന്ന് പറഞ്ഞ് രംഗത്തെത്തിയ അഡ്വ. ഹരീഷ് വാസുദേവന്‍ മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഛായാചിത്രം അദ്ദേഹത്തിന്റേതല്ല ബംഗാളി നടൻ പ്രൊസെൻജിത് ചാറ്റർജിയുടേതാണ് എന്നുപറഞ്ഞ് വെകിളിക്കൂട്ടം നടക്കുന്നുണ്ട്. കേരളത്തിലും വെകിളിക്കൂട്ടം സജീവമാണ്. അടുത്തത് മമ്മൂട്ടിയുടെ ചിത്രമായിരിക്കും എന്നൊക്കെ തള്ളിമറിക്കുന്ന വക്കീലന്മാർ വരെയുണ്ട് അക്കൂട്ടത്തിലെന്നും ശ്രീജിത്ത് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
ഈ രാജ്യത്തെ രാഷ്ട്രപതിയുടെ പോലും നിലവാരം !!
അടുത്തത് മമ്മുട്ടിയുടെ ആയിരിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത നേതാജിയുടെ ചിത്രം,
ശ്രീജിത്ത് പണിക്കരുടെ മറുപടിയിങ്ങനെ:
രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഛായാചിത്രം അദ്ദേഹത്തിന്റേതല്ല ബംഗാളി നടൻ പ്രൊസെൻജിത് ചാറ്റർജിയുടേതാണ് എന്നുപറഞ്ഞ് വെകിളിക്കൂട്ടം നടക്കുന്നുണ്ട്. കേരളത്തിലും വെകിളിക്കൂട്ടം സജീവമാണ്. അടുത്തത് മമ്മൂട്ടിയുടെ ചിത്രമായിരിക്കും എന്നൊക്കെ തള്ളിമറിക്കുന്ന വക്കീലന്മാർ വരെയുണ്ട് അക്കൂട്ടത്തിൽ.
എന്താണ് വാസ്തവം?
ഞങ്ങളുടെ (മിഷൻ നേതാജി) ഗവേഷണത്തെ ആധാരമാക്കി ശ്രീജിത് മുഖർജി സംവിധാനം ചെയ്ത ‘ഗുംനാമി’ എന്ന സിനിമയിലാണ് പ്രൊസെൻജിത് നേതാജിയായി വേഷമിട്ടത്. ഞങ്ങൾ അഞ്ചു സുഹൃത്തുക്കൾ നേതാജിയുടെ തിരോധാനം അന്വേഷിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. എന്നാൽ രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് പ്രൊസെൻജിത്തിന്റെ ചിത്രമല്ല. നേതാജിയുടെ തന്നെ ചിത്രത്തെ ആധാരമാക്കി വരച്ച ഛായാചിത്രമാണ്. സംശയമുള്ളവർക്ക് ഈ പോസ്റ്റിനൊപ്പമുള്ള ചിത്രങ്ങൾ നോക്കാം; അവരവരുടെ പോസ്റ്റുകൾ മുക്കാം.
[സിനിമ ആമസോൺ പ്രൈമിൽ ലഭ്യമാണ്.]
അപ്ഡേറ്റ്: ആരോപണം തുടങ്ങിവച്ച തൃണമൂൽ തീപ്പൊരി നേതാവ് മഹുവ മൊയ്ത്ര കാര്യം പിടികിട്ടിയപ്പോൾ ട്വീറ്റ് മുക്കി ഓടിയിട്ടുണ്ട്. ഇനി മമ്മൂട്ടിയുടെ പടം വരുമെന്ന് പറഞ്ഞവർ പോസ്റ്റ് മുക്കട്ടെ. അതല്ലേ ഹീറോയിസം!
അപ്ഡേറ്റ് 2: ആരോപണം ഉന്നയിച്ച ബർഖ ദത്ത് കാര്യം പിടികിട്ടിയപ്പോൾ ട്വീറ്റ് മുക്കി ഓടിയിട്ടുണ്ട്. ഇനി മമ്മൂട്ടിയുടെ പടം വരുമെന്ന് പറഞ്ഞവർ പോസ്റ്റ് മുക്കട്ടെ. അതല്ലേ ഹീറോയിസം!
അപ്ഡേറ്റ് 3: ആരോപണം ഉന്നയിക്കുകയും നേതാജിയെ തിരിച്ചറിയാനുള്ള വിദ്യാഭ്യാസം രാഷ്ട്രപതിക്ക് ഇല്ലെന്ന് സൂചിപ്പിക്കുകയും ചെയ്ത ബംഗാളിലെ കോൺഗ്രസ് പാർട്ടി കാര്യം പിടികിട്ടിയപ്പോൾ സ്വന്തം വിദ്യാഭ്യാസക്കുറവ് തിരിച്ചറിഞ്ഞ് ട്വീറ്റ് മുക്കി ഓടിയിട്ടുണ്ട്. ഇനി മമ്മൂട്ടിയുടെ പടം വരുമെന്ന് പറഞ്ഞവർ പോസ്റ്റ് മുക്കട്ടെ. അതല്ലേ ഹീറോയിസം!
https://www.facebook.com/harish.vasudevan.18/posts/10159111195072640?__cft__[0]=AZVe0rH1vby-kXzn4dmo8pWJ9g0hiYjaCo5TUDaiJYRAd0Oy-MKKVMJRj1KxVZM9CNcQNdOjylZFBf3hsureZAiE24Pxm4ysJPuifHKOJ_I1d4gPRmeAuYnNo8payXq14ks&__tn__=%2CO%2CP-R
https://www.facebook.com/panickar.sreejith/posts/3775160915837289?__cft__[0]=AZXVc5ugTBHJpykmORxKjCN7cLxxBzW77iBOyzqi-dX-KyKKq1vQX1WhYz8eLlKZvk1yGJ1FsyHARWlCXlv5tckimBQxtDatu8KUwRjQntU861FfMUJv_lRVz9Yz170beF0&__tn__=%2CO%2CP-R
Discussion about this post