റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സംഘടനകളുടെ സമരത്തിന്റെ മറവിൽ ഇന്ത്യാ വിരുദ്ധ ശക്തികൾ ഉണ്ടെന്നു സ്ഥിരീകരണം. തികച്ചും കർഷകർ എന്ന പേരിൽ നടക്കുന്ന അഴിഞ്ഞാട്ടമാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളിൽ കണ്ടത്. ഇതിനിടെ പ്രതിഷേധസൂചകമായി കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ ബിന്ദു അമ്മിണിയും കേരളത്തിൽ നിന്ന് മാവോയിസ്റ് ബന്ധമുള്ള ചില ആക്ടിവിസ്റ്റുകളും പങ്കെടുക്കുന്നു എന്നാണ് സൂചന.
ബിന്ദു അമ്മിണി ട്രാക്ടറില്‍ ഇരിക്കുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. സമരത്തില്‍ ബിന്ദു അമ്മിണിയും പങ്കെടുക്കുന്നുണ്ടെന്നാണ് സൂചനകള്‍. മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന ആളാണ് ബിന്ദു അമ്മിണി. അവർ തന്നെ ഒരു സംവാദത്തിൽ അത് നിഷേധിച്ചുമില്ല. ഇതിനു മുന്‍പും ബിന്ദു അമ്മിണി കര്‍ഷകര്‍ക്ക് പിന്തുണയുമായി സമരമുഖത്ത് നേരിട്ടെത്തിയിരുന്നു.
കെ സുരേന്ദ്രന്റെ മകളെ അപമാനിച്ച പ്രവാസി അജ്നാസിനെ ഖത്തർ പോലീസ് കസ്റ്റഡിയിലെടുത്തു
സമരക്കാര്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്നുമായിരുന്നു ബിന്ദു അമ്മിണി വ്യക്തമാക്കിയത്. കേരളത്തിലെ കർഷകസ്ത്രീയായി ആണ് താൻ എത്തിയതെന്നാണ് ഇവരുടെ ഭാഷ്യം. ഇതോടെ സമരത്തിൽ ഉള്ളത് യഥാർത്ഥ കർഷകർ അല്ല എന്ന സ്ഥിരീകരണമാണ് ലഭിക്കുന്നത്. കേരളത്തിൽ നിന്ന് സിപിഎം വളന്റിയേഴ്‌സ് ഈ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കെകെ രാഗേഷും സമരത്തിൽ പങ്കെടുക്കുന്നതിന്റെ ഫോട്ടോ പ്രചരിച്ചിരുന്നു.
Discussion about this post