ഡല്‍ഹി: ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിക്കിടെ മരിച്ചയാള്‍ക്ക് വെടിയേറ്റിട്ടില്ലെന്ന് പൊലീസ്. ട്രാക്ടര്‍ കീഴ്‌മേല്‍ മറിഞ്ഞ് പരിക്കേറ്റാണ് അയാള്‍ മരിച്ചതെന്നും പോസ്റ്റു മോര്‍ട്ടത്തില്‍ ഇക്കാര്യം വ്യക്തമാണെന്നും പൊലീസ് വിശദീകരിച്ചു.
ട്രാക്ടര്‍ പൊലീസുകാര്‍ക്കിടയില്‍ ഓടിച്ചു കയറ്റാന്‍ ശ്രമിക്കവെ ട്രാക്റ്റര്‍ മറിഞ്ഞാണ് സമരക്കാരില്‍ ഒരാള്‍ മരിച്ചത്. വെടിയേറ്റാണ് മരിച്ചതെന്നാണ് സമരക്കാരുടെ ആരോപണം. എന്നാല്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ തടഞ്ഞെന്നടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഡല്‍ഹി പൊലീസിന് മൃതദേഹം കൈമാറാന്‍ സമരക്കാര്‍ ഒരുക്കമായിരുന്നില്ല. ആറ് മണിക്കൂറോളം മൃതദേഹവുമായി സമരക്കാര്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് യുപി അതിര്‍ത്തിയിലെ ഗാസിപുര്‍ സമരവേദിയിലേക്ക് മൃതദേഹവുമായി പോകുകയായിരുന്നു. അവിടെ നിന്നും യുപി പോലീസ് മൃതദേഹം ഏറ്റെടുക്കുകയും പോസ്റ്റുമോര്‍ട്ടം നടത്തുകയുമായിരുന്നു. ട്രാക്ടര്‍ കീഴ്‌മേല്‍ മറിഞ്ഞിട്ടുണ്ടായ ക്ഷതവും രക്തസ്രാവവും ആണ് മരണകാരണമെന്നാണ് ഈ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
Discussion about this post