ഇന്നലെ ഡൽഹിയിൽ കർഷക സമരത്തിന്റെ ഇടയിൽ ട്രാക്ടര്‍ പോലീസുകാര്‍ക്കിടയില്‍ ഓടിച്ചു കയറ്റാന്‍ ശ്രമിക്കവെ ട്രാക്ടർ മറിഞ്ഞ് മരിച്ച ആളെ ആശുപ്പ്ത്രിയിലെത്തിക്കാൻ പോലും സമരക്കാർ എന്ന പേരിൽ ഉണ്ടായിരുന്ന ഖാലിസ്ഥാൻ തീവ്രവാദികൾ സമ്മതിച്ചില്ല. വെടിയേറ്റാണ് മരിച്ചതെന്നായിരുന്നു ആദ്യം സമരക്കാരുടെ ആരോപണം. ഇത് തന്നെ മലയാള മാധ്യമങ്ങളും ഏറ്റുപിടിച്ചു.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും സിസിടിവി ദൃശ്യങ്ങളും മറ്റു മാധ്യമങ്ങളുടെ തത്സമയ ദൃശ്യങ്ങളും പുറത്തായതോടെ ഈ വാദത്തിന്റെ മുനയൊടിഞ്ഞു. അതേസമയം അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞെന്നടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്.
ഇതെല്ലം ഖാലിസ്ഥാൻ വാദികൾ തന്നെയായിരുന്നു എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഡല്‍ഹി പോലീസിന് മൃതദേഹം കൈമാറാന്‍ സമരക്കാര്‍ ഒരുക്കമായിരുന്നില്ല. ആറ് മണിക്കൂറോളം മൃതദേഹവുമായി സമരക്കാര്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് യുപി അതിര്‍ത്തിയിലെ ഗാസിപുര്‍ സമരവേദിയിലേക്ക് മൃതദേഹവുമായി പോകുകയായിരുന്നു.
അവിടെ നിന്നും യുപി പോലീസ് മൃതദേഹം ഏറ്റെടുക്കുകയും പോസ്റ്റുമോര്‍ട്ടം നടത്തുകയുമായിരുന്നു. ട്രാക്ടര്‍ കീഴ്‌മേല്‍ മറിഞ്ഞിട്ടുണ്ടായ ക്ഷതവും രക്തസ്രാവവും ആണ് മരണകാരമെന്നാണ് ഈ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.









