ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ ട്രാക്റ്റര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷക നേതാവ് ദര്‍ശന്‍ പാലിന് ഡല്‍ഹി പോലിസ് നോട്ടീസ് നല്‍കി. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അതിക്രമം നിന്ദ്യവും ദേശവിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടിയ നോട്ടീസില്‍ മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.
ട്രാക്റ്റര്‍ പരേഡിനായി നിശ്ചയിച്ച വ്യവസ്ഥകളുടെ ലംഘനവും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കര്‍ഷക നേതാക്കള്‍ നിരുത്തരവാദപരമായാണ് പ്രവര്‍ത്തിച്ചതെന്ന് നോട്ടീസില്‍ ആരോപിച്ചു. ക്രാന്തികാരി കിസാന്‍ യൂനിയന്റെ നേതാവും സംയുക്ത് കിസാന്‍ മോര്‍ച്ചയിലെ അംഗവുമായ ദര്‍ശന്‍ പാലിനോട് ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരുകള്‍ നല്‍കാനും പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഡല്‍ഹി പോലിസ് കമ്മീഷണര്‍ എസ്‌എന്‍ ശ്രീവാസ്തവ പറഞ്ഞിരുന്നു. ആയുധങ്ങളുമായി വരണമെന്ന് കർഷക നേതാവ് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തായിരുന്നു.
Discussion about this post