ഡല്‍ഹി:ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്കിയ കര്‍ഷക നേതാക്കള്‍ക്കെതിരെ ഡല്‍ഹി പോലീസ് ലൂക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും. ഇതിനൊപ്പം എഫ്ഐആറില്‍ പേരുള്ള കര്‍ഷക നേതാക്കളോട് പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡള്‍ഹിയിലെ സ്ഥിതിഗതികള്‍ ഷാ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദിവസവും രാവിലെയും വൈകുന്നേരവും ഇക്കാര്യം ഉദ്യോഗസ്ഥരുമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷക നേതാക്കള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഡല്‍ഹി പോലീസിന് അമിത്ഷായുടെ നിര്‍ദേശം. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ പാടില്ല .ഇതാനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസ് 25 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു .കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ 40 കര്‍ഷക നേതാക്കളില്‍ 30 ലധികം പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്കെഎം) ആറ് വക്താക്കള്‍ ഉള്‍പ്പെടെ കര്‍ഷക സംഘടനകളുടെ 37 നേതാക്കളുടെ പേരുകള്‍ സമയ്പൂര് ബദ്ലി പോലീസ് സ്റ്റേഷനിലെ എഫ്ഐആറില്‍ പെടുത്തിയിട്ടുണ്ട്.
Discussion about this post