ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കയറ്റിയയച്ച 5,00,000 ഡോസ് കൊവിഡ് വൈറസ് പ്രതിരോധ വാക്സിന് കൊളംബോയിലെത്തി. വാക്സിന് കൊളംബോയിലെത്തിയ വിവരം കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് സ്ഥിരീകരിച്ചു.
വാക്സിന് നല്‍കിയതിന് ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സ നന്ദി അറിയിച്ചു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് നേരത്തേ വാക്സിന് കയറ്റി അയച്ചിരുന്നു.
വാക്സിന് മൈത്രിയുടെ ഭാഗമായി അഞ്ചുലക്ഷം ഡോസ് വാക്സിനാണ് ഇന്ത്യ ശ്രീലങ്കക്ക് സമ്മാനമായി നല്‍കിയത്. ശ്രീലങ്കയുടെ നാഷനല്‍ മെഡിസിന്‍സ് റഗുലേറ്ററി അതോറിറ്റി ഓക്സ്ഫഡ് ആസ്ട്രസെനകയുടെ കോവിഷീല്‍ഡ് വാക്സിന്റെ ഉപയോഗത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണിത്.
Discussion about this post