കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നാളെ നടത്താനിരുന്ന സത്യാഗ്രഹം പിന്‍വലിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. മുതിര്‍ന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസിന്‍റെ സാന്നിധ്യത്തിലാണ് ഹസാരെ സത്യഗ്രഹം പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്.
‘വിവിധ വിഷയങ്ങളില്‍ കാലങ്ങളായി ഞാന്‍ സമരം ചെയ്യുന്നു. സമാധാനപരമായി സമരം ചെയ്യുക എന്നത് ഒരു കുറ്റമല്ല, കഴിഞ്ഞ മൂന്ന് വര്‍ഷമായി കര്‍ഷകരുടെ വിഷയം ഉന്നയിക്കുന്നു. വിളകള്‍ക്ക് യഥാര്‍ത്ഥ വില ലഭിക്കാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അന്‍പത് ശതമാനം താങ്ങുവില ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് അതിന്‍റെ കത്ത് ലഭിച്ചു’; ഹസാരെ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
കേന്ദ്രം താന്‍ പറഞ്ഞ കര്‍ഷകരുടെ 15 ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് അറിയിച്ച സ്ഥിതിക്ക് സത്യഗ്രഹം പിന്‍വലിക്കുന്നതായി അണ്ണാ ഹസാരെ അറിയിച്ചു.
Discussion about this post