ബംഗലൂരു: നിയമസഭയിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ട കോൺഗ്രസ് നേതാവ് കുടുങ്ങി. കോൺഗ്രസ് നേതാവ് പ്രകാശ് റാത്തോഡാണ് വെട്ടിലായിരിക്കുന്നത്. നിയമസഭയിലെ കാമറയിലാണ് നേതാവ് വീഡിയോ കാണുന്ന രംഗങ്ങൾ പതിഞ്ഞത്.
റാത്തോഡ് അശ്ലീല വീഡിയോ കാണുന്ന ദൃശ്യങ്ങൾ പിന്നീട് വ്യാപകമായി പ്രചരിച്ചു. എന്നാല്‍ താന്‍ ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുകയായിരുന്നില്ലെന്നും ഫോണിലുണ്ടായിരുന്ന അനാവശ്യ സന്ദേശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നുവെന്നുമുള്ള ന്യായീകരണവുമായി നേതാവ് രംഗത്ത് വന്നിട്ടുണ്ട്. സ്‌റ്റോറേജ് നിറഞ്ഞിരിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ അനാവശ്യ ക്ലിപ്പുകള്‍ നീക്കം ചെയ്യുകയായിരുന്നെന്നും പ്രകാശ് പറയുന്നു.
പ്രകാശ് റാത്തോഡിന്റെ നടപടിക്കെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നു. റാത്തോഡിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രകാശിനെതിരെ കർശന നടപടി എടുക്കണമെന്ന് ബിജെപി വക്താവ് എസ് പ്രകാശ് ആവശ്യപ്പെട്ടു.








