കോഴിക്കോട്: വിവാദങ്ങൾക്കൊടുവിൽ കാലിക്കറ്റ് സര്‍വകലാശാലയിലെ പല വകുപ്പുകളിലേക്കുള്ള നിയമനങ്ങളുടെ ലിസ്റ്റ് അംഗീകരിച്ചു. എ. എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പി.എം. ഷഹലയുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.
നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് നിരവധി പരാതികള്‍ നേരത്തെ ഉയര്‍ന്ന് വന്നിരുന്നു.
തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് സേവ് യൂണിവേഴ്സിറ്റി കാംപയിന് കമ്മിറ്റി പരാതിയും നല്കി. 43 ഉദ്യോഗാര്‍ഥികള്‍ക്കാണ് നിലവില്‍ നിയമനം ലഭിച്ചിരിക്കുന്നത്.
Discussion about this post