ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അക്രമാസക്തമായ ട്രാക്ടർ കലാപത്തിന് ഐക്യദാർഢ്യവുമായി ട്രാക്ടർ ഓടിച്ച ഇടത് എം പി കെ കെ രാഗേഷിന് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സിപിഎം നേതാവായ രാഗേഷിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കർഷക സമരത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ട്രാക്ടർ റാലിയിൽ രാഗേഷ് ട്രാക്ടർ ഓടിക്കുന്നതും ബാരിക്കേഡ് തകർക്കുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതോടെ ഒപ്പമുണ്ടായിരുന്ന സമരക്കാർ ആശങ്കയിലായിരിക്കുകയാണ്.
കഴിഞ്ഞ മൂന്നാഴ്ചയായി ഡൽഹിയിൽ കർഷക സമരക്കാർക്കൊപ്പമായിരുന്നു രാഗേഷ്. സമര വേദി ഒഴിപ്പിക്കലിനെതിരെ ഗാസിപ്പൂരില്‍ നടന്ന പ്രതിഷേധത്തിലും രാഗേഷ് പങ്കെടുത്തിരുന്നു. നിലവിൽ രാഗേഷിനെ ഗുരുഗ്രാമിലെ മെഡാന്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന് കനത്ത ചുമ ഉൾപ്പെടെയുള്ള കൊവിഡ് ലക്ഷണങ്ങൾ ഉണ്ട്.
Discussion about this post