ഡല്‍ഹി: ജിഎസ്ടി വരവ് വീണ്ടും റെക്കോര്‍ഡില്‍. ജനുവരി മാസത്തെ ജിഎസ്ടി വരവ് 1,19,847കോടി രൂപയാണ്. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരവ് 1,15,174 കോടി രൂപയായിരുന്നു.
21,923 രൂപയാണ് സിജിഎസ്ടി വഴി ലഭിച്ചത്. 29,014 കോടി രൂപയാണ് എസ്ജിഎസ്ടി. 60,288 രൂപയാണ് ഐജിഎസ്ടി. 8,622 രൂപയാണ് സെസ് വഴി ലഭിച്ചത്. ഡിസംബര്‍ മാസം മുതല്‍ 2021 ജനുവരി 31 വരെ ഫയല്‍ ചെയ്ത ജിഎസ്ടിആര്‍-3ബി റിട്ടേണ്‍ 90 ലക്ഷം രൂപയാണ്.- ധനമന്ത്രാലയം അറിയിച്ചു.
2020 ജനുവരിയില്‍ ജിഎസ്ടി വരവ് 1,10,818 കോടി രൂപയായിരുന്നു. ഈ തുകയാണ് നിലവില്‍ 1,19,847കോടി രൂപയായത്.
Discussion about this post